വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഐ എം എംപിമാരും എംഎൽഎമാരും ഒരുമാസത്തെ ശമ്പളം കൈമാറും. സഖാക്കൾ കെ രാധാകൃഷ്ണൻ, ബികാഷ് രഞ്ചൻ ഭട്ടാചാര്യ, ജോൺ ബ്രിട്ടാസ്, അംറാ റാം, വി ശിവദാസൻ, എ എ റഹിം, സു വെങ്കിടേശൻ, ആർ സച്ചിതാനന്തം എന്നിവർ ദുരിതാശ്വാസ നിധിയിൽ പങ്കാളികളാകും. മാസ ശമ്പളമായ ഓരോ ലക്ഷം രൂപ വീതം എട്ടു ലക്ഷം രൂപയാണ് സിപിഐ എം എംപിമാർ സംഭാവന ചെയ്യുന്നത്. ഇതിനു പുറമെ എംപിമാരുടെ തദ്ദേശ വികസന ഫണ്ടിൽ നിന്നും മാർഗരേഖ പ്രകാരം പുനർനിർമാണ പദ്ധതികൾക്ക് സഹായവും നൽകും. സിപിഐ എം എംഎൽഎമാർ അവരുടെ ഒരു മാസത്തെ വേതനമായ 50,000 രൂപയും CMDRFലേക്ക് നൽകും.