രാജ്യത്ത് ഗിഗ് തൊഴിലാളികൾക്ക് വിശ്രമ കേന്ദ്രം അനുവദിക്കുന്ന ആദ്യ സംസ്ഥാനമാകുകയാണ് കേരളം. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരസഭയുടെ സഹകരണത്തോടെയാണ് വിശ്രമകേന്ദ്രം നിർമ്മിക്കുന്നത്. സൊമാറ്റോ, സ്വിഗി തുടങ്ങിയ ഭക്ഷണ വിതരണ ശൃംഖലകളും ഊബർ, ഒല തുടങ്ങിയ ഗതാഗതവുമായി ബന്ധപ്പെട്ടുള്ള ശൃംഖലകളും ഫ്ലിപ്കാർട്, ആമസോൺ തുടങ്ങിയ ഇ - കൊമേഴ്സ് പ്ലാറ്റ്ഫോമുകളും പ്രവർത്തിക്കുന്നത് ഗിഗ് തൊഴിലാളികളെ ഉപയോഗിച്ചാണ്.