Skip to main content

ജനക്ഷേമ പരിഷ്‌കാരങ്ങളുമായി തദ്ദേശ സ്വയംഭരണ വകുപ്പ്

തദ്ദേശ സ്വയം ഭരണ വകുപ്പുമായി ബന്ധപ്പെട്ട് കാലോചിതമായ വിവിധ പരിഷ്കരണ നടപടികൾ സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ച വിവരം സന്തോഷപൂർവം അറിയിക്കട്ടെ. ചില നടപടികൾ ഇതിനകം തന്നെ നിലവിൽ വന്നിട്ടുണ്ട്. ഇന്ന് ഇത്തരത്തിലുള്ള 29 നടപടികൾ കൂടി പ്രഖ്യാപിച്ചു. സമയബന്ധിതമായും അഴിമതിമുക്തമായും സേവനം ഉറപ്പാക്കുക, കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ കാലോചിതവും വിപ്ലവകരവുമായ പരിഷ്കരണങ്ങൾ, ലൈസൻസ് വ്യവസ്ഥകളിലെയും ഫീസിലെയും ഇളവ്, ശുചിത്വരംഗത്ത് കൂടുതൽ ജനോപകാരപ്രദമായ ഇടപെടൽ തുടങ്ങി വിവിധ വിഷയങ്ങളിലെ തീരുമാനങ്ങളാണ് ഇന്ന് പ്രഖ്യാപിച്ചത്. ഇത് നടപ്പിലാക്കാൻ ആവശ്യമായ ഉത്തരവുകൾക്കുള്ള നടപടിയും തുടങ്ങിക്കഴിഞ്ഞു. എല്ലാ പ്രഖ്യാപനങ്ങളും വൈകാതെ നടപ്പിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിന് പുറമേ വകുപ്പുമായി ബന്ധപ്പെട്ട വിവിധ നിലവാരത്തിലുള്ള ഉദ്യോഗസ്ഥരും സ്റ്റേക്ക് ഹോൾഡേഴ്സും നിർദേശിച്ച നൂറുകണക്കിന് പരിഷ്കരണ നടപടികളും സർക്കാരിന്റെ പരിഗണനയിലാണ്. ഉദാഹരണത്തിന് കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് മാത്രം 106 ചട്ടങ്ങളിലായി 351 ഭേദഗതി നിർദേശങ്ങളാണ് സർക്കാരിന്റെ മുന്നിലുള്ളത്. ഇത്രയും ബൃഹത്തായ പരിഷ്കരണ നടപടികളാണ് പുരോഗമിക്കുന്നത്.
ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
 

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.