സിനിമ മേഖലയിൽ സ്ത്രീകൾക്കുനേരെയുണ്ടായ അതിക്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളിൽ നിയമപരമായ എല്ലാകാര്യങ്ങളും സർക്കാർ ചെയ്യും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആരുടേയും പേരുകളുണ്ടായിരുന്നില്ല, ഇപ്പോഴാണ് പേരുകള്‍ വെളിപ്പെടുത്തുന്നത്. അതിനാൽ തന്നെ ഇത്തരം പരാതികളിൽ സർക്കാർ ഉചിതമായ നടപടിയെടുക്കും. അമ്മയുടെ ഭാരവാഹികളെ സംരക്ഷിക്കേണ്ട ആവശ്യം സര്‍ക്കാരിനില്ല. അമ്മയുടെ ഭാരവാഹികൾ ഏത് പാർടിയിലാണ് ചേർന്നത്?