Skip to main content

വയനാട്‌ ദുരിതബാധിതർക്കായി ഒരുവർഷം നീളുന്ന മാനസികാരോഗ്യ പദ്ധതി നടപ്പിലാക്കും

വയനാട്‌ ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ചവർക്കുവേണ്ടി കുറഞ്ഞത്‌ ഒരുവർഷം നീളുന്ന മാനസികാരോഗ്യ പദ്ധതി നടപ്പിലാക്കും. ദുരന്തത്തെ അതിജീവിച്ചെങ്കിലും ഇവരിൽ പലർക്കും ഉറക്കം കിട്ടുന്നില്ല. ചിലർ നിസംഗരായി മാത്രം ഇരിക്കുന്നു. ശബ്ദം കേട്ട്‌ പോലും പേടിക്കുന്നവരുണ്ട്‌. അവരെ സാധാരണ ജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ടുവരണം. പദ്ധതിക്ക്‌ 121 കൗൺസലർമാരുടെ സേവനമുണ്ടാകും. മുമ്പും പ്രകൃതിദുരന്തങ്ങളുണ്ടായപ്പോൾ മാനസികാരോഗ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിലും ഇത്ര വിപുലമായ പദ്ധതി ഇതാദ്യമായാണ്.

കേരളത്തിലെ ജനങ്ങളുടെ ശരാശരി ആയുർദൈഘ്യം 76 എന്ന മികച്ച നിലയിലാണ്‌. എന്നാൽ ഇത്‌ പൂർണ ആരോഗ്യത്തോടെയുള്ള ജീവിതമാണോ എന്ന ചോദ്യമുയരുന്നുണ്ട്‌. ഇതിനാണ്‌ ആർദ്രം 2 ഊന്നൽ നൽകുന്നത്‌. ജീവിതശൈലീരോഗങ്ങൾ നിയന്ത്രിച്ച്‌, ആരോഗ്യപൂർണമായ ജീവിതം ഉറപ്പാക്കും. പുതിയ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി കേരളം ആർജിച്ചിട്ടുണ്ട്‌. അനീമിയ, സ്‌തനാർബുദം, സെർവിക്കൽ ക്യാൻസർ എന്നിവ കണ്ടെത്തി തടയാൻ വിപുലമായ സ്‌ക്രീനിങ് സെപ്‌തംബറിൽ ആരംഭിക്കുകയാണ്‌.

പകർച്ചവ്യാധി മൂലം ഒരു ദുരന്തംകൂടി ഉണ്ടാകരുതെന്ന കാഴ്‌ചപ്പാടിലാണ്‌ ആരോഗ്യവകുപ്പ്‌ പ്രവർത്തിക്കുന്നത്‌. മറ്റു സംസ്ഥാനങ്ങളിൽ നിന്ന്‌ കേരളത്തിലേക്ക്‌ മലമ്പനി പോലുള്ള രോഗങ്ങൾ വരുന്നുണ്ട്‌. ഇത്‌ തടയാൻ സുശക്തമായ ചില തീരുമാനങ്ങൾ എടുക്കുന്നതിന്റെ ഭാഗമായ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്‌. ഇവിടെ ജോലി ചെയ്യാൻ വരുന്നവർ ആവശ്യമായ പ്രതിരോധ കുത്തിവെയ്‌പ്പുകൾ എടുത്തിട്ടുണ്ടോ എന്ന്‌ ഉറപ്പാക്കേണ്ടതുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.