Skip to main content

രാജ്യത്ത്‌ ഏറ്റവും മാതൃകാപരമായ വിപണി ഇടപെടൽ നടക്കുന്നത്‌ കേരളത്തിൽ

രാജ്യത്ത്‌ ഏറ്റവും മാതൃകാപരമായ വിപണി ഇടപെടൽ നടക്കുന്നത്‌ കേരളത്തിലാണ്. വിലക്കയറ്റം ഏറ്റവും കുറവുള്ള സംസ്ഥാനമാണ്‌ കേരളം. ദേശീയതലത്തിൽ വിലക്കയറ്റത്തെ ഗൗരവമായി കാണുന്നില്ല. എന്നാൽ, ബദൽ മാതൃക തീർത്താണ്‌ കേരളം മുന്നോട്ടുപോകുന്നത്‌. ജൂണിൽ പുറത്തുവന്ന കണക്കിൽ രാജ്യത്ത്‌ പണപ്പെരുപ്പം അഞ്ചു ശതമാനമാണ്‌ വർധിച്ചത്‌. വിലക്കയറ്റം 9.4 ശതമാനവും. തുടർച്ചയായ എട്ടാം മാസവും ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റം എട്ടു ശതമാനവും പച്ചക്കറി വിലക്കയറ്റം 30 ശതമാനവും കൂടുതലാണ്‌. പത്തു വർഷത്തിനിടെ പന്ത്രണ്ടു തവണ ഇന്ധനനികുതി വർധിപ്പിച്ചു. പാചകവാതക സബ്‌സിഡി പേരിനു മാത്രമായി. കാർഷിക സബ്‌സിഡി വെട്ടിക്കുറച്ചു. പൊതുവിതരണ അടങ്കലിൽ 9000 കോടി കുറച്ചു.

ഈ സാഹചര്യത്തിലാണ്‌ കേരളം ഫലപ്രദമായ വിപണി ഇടപെടൽ നടത്തുന്നത്‌. ഇതിന്റെ തുടർച്ചയാണ്‌ ഓണക്കാലത്ത്‌ സപ്ലൈകോ വഴിയുള്ള ഇടപെടൽ. പതിമൂന്ന്‌ ഇനം നിത്യോപയോഗ സാധനം സബ്‌സിഡി നിരക്കിലും ഇരുനൂറിൽ പരം പ്രധാന ബ്രാൻഡുകളുടെ ഉൽപ്പന്നം 45 ശതമാനം വിലക്കുറവിലുമാണ്‌ സപ്ലൈകോ വഴി നൽകുന്നത്‌. വയനാട്ടിലെ ദുരന്ത സാഹചര്യത്തിൽ സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷമാണ്‌ മാറ്റിവച്ചത്‌. മറ്റ്‌ ആഘോഷങ്ങൾക്കൊന്നും വിലക്കില്ല.
 

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.