Skip to main content

സാംസ്‌കാരിക പ്രവർത്തനങ്ങളും ഇടപെടലുകളും ഓർമപ്പെടുത്തലുകളും എന്നത്തേക്കാളും അനിവാര്യമായ കാലത്തും ലോകത്തുമാണ്‌ നാം ജീവിക്കുന്നത്

സാംസ്‌കാരിക പ്രവർത്തനങ്ങളും ഇടപെടലുകളും ഓർമപ്പെടുത്തലുകളും എന്നത്തേക്കാളും അനിവാര്യമായ കാലത്തും ലോകത്തുമാണ്‌ നാം ജീവിക്കുന്നത്. ഗ്രന്ഥശാല പ്രസ്ഥാനം സമൂഹത്തിന്റെ നവോത്ഥാന പ്രസ്ഥാനമായി മാത്രമല്ല, രാഷ്‌ട്രീയമായ മഹത്തായ ലക്ഷ്യങ്ങൾ കൂടി ഉൾച്ചേർന്നതാണ്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സാംസ്‌കാരിക ഇടപെടലുകൾ അനിവാര്യമായ കാലമാണിത്‌. സാമ്രാജ്യത്വത്തെ എതിർത്ത സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തോടൊപ്പമാണ്‌ ഗ്രന്ഥശാല പ്രസ്ഥാനം വളർന്നത്‌. ഗ്രന്ഥശാല പ്രവർത്തനവും ഒരു രാഷ്‌ട്രീയ പ്രവർത്തനമാണ്‌. എന്നാൽ രാഷ്‌ട്രീയം മോശമാണെന്ന്‌ വരുത്തുന്ന പലതും ഇന്നുണ്ടാവുന്നു. എന്നാൽ മോശമാണെന്ന്‌ കേൾപ്പിക്കാത്ത ഒരു മേഖലപോലുമില്ലെന്നതാണ്‌ വസ്‌തുത. സിനിമ മേഖലയിലും പലതും കേൾക്കാനിടയായി. സ്‌ത്രീ സ്വാതന്ത്ര്യം എന്ന ആശയം ഏറ്റവും ശക്തമായി അവതരിപ്പിക്കപ്പെട്ടത്‌ ബഷീറിന്റെ പ്രേമലേഖനത്തിലാണ്‌. വായന നമ്മെ കൊച്ചുലോകത്തുനിന്ന്‌ വലിയ ലോകത്തേക്ക്‌ നയിക്കുന്നു. ഇന്നത്തെ കാലത്ത്‌ ആഴവും പരപ്പും സാധ്യമാകാത്ത തരത്തിൽ യുവജനതയെ പാകപ്പെടുത്താൻ കോർപറേറ്റ്‌ മാധ്യമങ്ങൾ ശ്രമിക്കുന്നു. എന്നാൽ കാലം മാറുന്നതിന്‌ അനുസരിച്ച്‌ മാറ്റങ്ങളോടെ വായന നിലനിൽക്കുന്നു.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.