Skip to main content

പ്രതിപക്ഷ നേതാവ്‌ ബിജെപി നേതാവിനെപ്പോലെ സംസാരിക്കരുത്

വയനാട് ദുരന്തത്തിന്റെ നഷ്ടക്കണക്ക്‌ അധികപ്പറ്റാണെന്ന് ആക്ഷേപിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, 2012-ൽ വരൾച്ചാദുരിതാശ്വാസമായി യുഡിഎഫ്‌ സർക്കാർ 19,000 കോടിയുടെ നഷ്ടം കണക്കാക്കിയതിന്റെ മാനദണ്ഡം വിശദീകരിക്കണം. തുക സർക്കാർ എഴുതിയെടുത്തെന്ന്‌ ബിജെപി നേതാവ് കെ സുരേന്ദ്രനും ഏഷ്യാനെറ്റ് അവതാരകരും പറയുന്നതുപോലെ പ്രതിപക്ഷ നേതാവ് പറയരുത്. 2012 മുതൽ കേരളം അധികസഹായം തേടിയതിന്റെ നിവേദനങ്ങൾ ദുരന്തനിവാരണ അതോറിറ്റിയുടെ വെബ്സൈറ്റിലുണ്ട്‌. ഏതു മുന്നണി ഭരിച്ചാലും പ്രകൃതിദുരന്ത കണക്കുകൾ കൂട്ടുന്നത്‌ ഒരേ സമ്പ്രദായത്തിലാണ്‌. എസ്ഡിആർഎഫ് മാനദണ്ഡപ്രകാരം അനുവദനീയമായ പ്രതീക്ഷിത ചെലവ് എത്രയെന്ന് ഇനം തിരിച്ചുപറയും. പിന്നെയുള്ള നഷ്ടം ദുരന്തനിവാരണ മാനദണ്ഡ പ്രകാരമല്ല. യഥാർഥത്തിൽ വരുമെന്ന്‌ പ്രതീക്ഷിക്കുന്ന നഷ്ടമാണ്. 2018ലെ പ്രളയത്തിൽ 30,000-ത്തിൽപ്പരം കോടിയായിരുന്നു നഷ്ടം. 6000 കോടിയാണ്‌ കേന്ദ്രത്തോട് അഭ്യർഥിച്ചത്. 2914 കോടിരൂപയാണ് അനുവദിച്ചത്. ഇതിൽനിന്ന്‌ വ്യോമസേനയുടെ ചെലവും അരിയുടെ വിലയും കേന്ദ്രസർക്കാർ കിഴിച്ചു. നിവേദനം കേന്ദ്രസംഘം വിലയിരുത്തിയിട്ടുണ്ട്. അവർ അനുവദിക്കുന്ന തുകയിൽനിന്ന് യഥാർഥ ചെലവ്‌ കേരളത്തിന്‌ റീ ഇംബേഴ്സ് ചെയ്യുകയാണ്‌ നടപടിക്രമം. ഇതാണ്‌ എക്കാലത്തുമുള്ളത്.

കൂടുതൽ ലേഖനങ്ങൾ

മാധ്യമങ്ങളുടേയും, പ്രതിപക്ഷത്തിന്റേയും, ബിജെപിയുടേയും കള്ള പ്രചരണത്തിനെതിരായി സെപ്റ്റംബർ 24-ന്‌ ബഹുജന പ്രതിഷേധ കൂട്ടായ്‌മകള്‍ സംഘടിപ്പിക്കും

ഒരു വിഭാഗം വലതുപക്ഷ മാധ്യമങ്ങളുടേയും, പ്രതിപക്ഷത്തിന്റേയും, ബിജെപിയുടേയും നേതൃത്ത്വത്തില്‍ കേരളത്തിനെതിരായും, വയനാട്‌ പുനരധിവാസത്തെ അട്ടിമറിക്കാനും, ദുരന്തബാധിതർക്ക് അര്‍ഹതപ്പെട്ട കേന്ദ്ര സഹായം ഇല്ലാതാക്കുന്നതിനും നടത്തുന്ന കള്ള പ്രചരണത്തിനെതിരായി സെപ്റ്റംബർ 24-ന്‌ ജില്ലാ കേന്ദ്രങ്ങളില്‍ ബഹുജന പ്

വയനാട്‌ ദുരന്തമുണ്ടായി 50 ദിവസം കഴിഞ്ഞിട്ടും കേന്ദ്രം കേരളത്തെ സഹായിക്കാത്തത്‌ മറച്ചുപിടിക്കാനാണ്‌ മാധ്യമങ്ങളുടെ നുണ പ്രചരണം

സ. എം ബി രാജേഷ്

വയനാട്‌ ദുരന്തമുണ്ടായി 50 ദിവസം കഴിഞ്ഞിട്ടും കേന്ദ്രം സഹായിക്കാത്തത്‌ മറച്ചുപിടിക്കാനാണ്‌ വ്യാജ വാർത്തയുമായി മാധ്യമങ്ങൾ ഇറങ്ങിയിരിക്കുന്നത്.

ഇന്ത്യയിലെ ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കി കേന്ദ്ര സർക്കാരിന് സർവ്വാധികാരം നൽകാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’

സ. പിണറായി വിജയൻ

ഇന്ത്യയിലെ ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കി കേന്ദ്ര സർക്കാരിന് സർവ്വാധികാരം നൽകാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന നിലപാടിനു പിന്നിൽ. ലോകസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷവും പാഠം പഠിക്കാൻ ബിജെപി തയ്യാറല്ല എന്നുവേണം മനസ്സിലാക്കാൻ.

സെപ്റ്റംബർ 23ന് ആരംഭിക്കുന്ന ദേശാഭിമാനി പത്ര പ്രചാരണ പ്രവർത്തനങ്ങളിൽ മുഴുവൻ സഖാക്കളും പങ്കെടുക്കുക

സെപ്റ്റംബർ 23ന് ആരംഭിക്കുന്ന ദേശാഭിമാനി പത്ര പ്രചാരണ പ്രവർത്തനങ്ങളിൽ മുഴുവൻ സഖാക്കളും പങ്കെടുക്കുക. സ. അഴീക്കോടൻ രക്തസാക്ഷി ദിനത്തിലാരംഭിക്കുന്ന പ്രചാരണ പ്രവർത്തനം ഒക്ടോബർ 18നാണ് അവസാനിക്കുന്നത്.