Skip to main content

സെപ്റ്റംബർ 23 സഖാവ് അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനമായ ഇന്ന് മുതൽ ആരംഭിക്കുന്ന ദേശാഭിമാനി പത്ര പ്രചാരണ പ്രവർത്തനങ്ങളിൽ മുഴുവൻ സഖാക്കളും പങ്കെടുക്കുക

സെപ്റ്റംബർ 23 സഖാവ് അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനമായ ഇന്ന് മുതൽ ആരംഭിക്കുന്ന ദേശാഭിമാനി പത്ര പ്രചാരണ പ്രവർത്തനങ്ങളിൽ മുഴുവൻ സഖാക്കളും പങ്കെടുക്കുക. ജനതാൽപ്പര്യത്തിനും വസ്തുതയ്‌ക്കും പ്രാധാന്യം നൽകുന്ന ‘ദേശാഭിമാനി’ ദിനപ്പത്രത്തിന് പുതിയ വരിക്കാരെ കണ്ടെത്തുന്ന പ്രവർത്തനങ്ങളിൽ പാർടിയുടെ എല്ലാ ഘടകങ്ങളും സജീവമായി പങ്കുചേരണം. യാഥാർഥ്യത്തെ നുണകൊണ്ട്‌ മറച്ച്‌ പുകമറ സൃഷ്ടിക്കുന്ന വലതുപക്ഷ മാധ്യമ കുത്തകകൾക്കിടയിൽ തലയുയർത്തിനിൽക്കുന്ന പത്രമാണ്‌ ദേശാഭിമാനി. വയനാട്‌ ദുരന്തപശ്ചാത്തലത്തിലും അർഹതപ്പെട്ട കേന്ദ്രസഹായത്തിന്‌ തടസ്സംനിൽക്കുന്ന തരത്തിൽ മാധ്യമങ്ങൾ ദുഷ്‌പ്രചാരണം നടത്തുമ്പോൾ ദേശാഭിമാനി പ്രചാരണം കൂടുതൽ അർഥവത്താകുന്നു. വരിക്കാരിൽ മലയാളത്തിലെ മൂന്നാമത്തെ പത്രവും വായനക്കാരുടെ വളർച്ചാനിരക്കിൽ ഐആർഎസ്‌ പ്രകാരം ഒന്നാമതുമാണ്‌ ദേശാഭിമാനി.

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.