Skip to main content

അണയാത്ത വിപ്ലവ വീര്യത്തിന്റെയും ത്യാഗത്തിന്റെയും അനശ്വര പ്രതീകമാണ് സഖാവ് പുഷ്പൻ

കേരളത്തിലെ ഓരോ കമ്മ്യൂണിസ്റ്റുകാരനും ആവേശമായ, ജീവിക്കുന്ന രക്തസാക്ഷി പ്രിയപ്പെട്ട സഖാവ് പുഷ്പൻ നമ്മെ വിട്ടുപിരിഞ്ഞു.

മുപ്പത് കൊല്ലങ്ങൾക്ക് ഭരണകൂട ഭീകരതയെ സ്വന്തം ജീവിതം കൊടുത്തു നേരിട്ട് രക്തസാക്ഷികളായ റോഷനും രാജീവനും ഷിബുലാലിനും ബാബുവിനും മധുവിനും ഒപ്പം വെടിയേറ്റ് ശയ്യാവലംബിയായ സഖാവ് പുഷ്പനും ഒരു ധീര വിപ്ലവകാരിയുടെ ജീവിത മഹത്വത്തിന്റെ നേർസാക്ഷ്യം ആയിരുന്നു. അദ്ദേഹത്തിൻ്റെ വിയോഗം ഏതൊരു കമ്മ്യൂണിസ്റ്റുകാരനും എന്നതുപോലെ വ്യക്തിപരമായി താങ്ങാനാവാത്ത വേദനയാണ്.

പ്രസ്ഥാനത്തിനും ജനങ്ങൾക്കും വേണ്ടി നെഞ്ചുവിരിച്ചു നിന്നു നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി നേരിട്ട ദുരന്തത്തെ തുടർന്ന് ശരീരമാകെ തളർന്ന അവസ്ഥയിൽ ജീവിക്കുന്ന രക്തസാക്ഷിയായി വേദനകളോട് മല്ലിട്ട് ഇക്കാലമത്രയും അദ്ദേഹം ജീവിച്ചു. താൻ പങ്കെടുത്ത സമരത്തെയും പ്രസ്ഥാനത്തെയും ഒക്കെ അധിക്ഷേപിച്ച സന്ദർഭങ്ങളിലും അവക്കെല്ലാം ഉള്ള ധീരമായ മറുപടിയായി സഖാവ് പുഷ്പന്റെ ജീവിതം ഉജ്ജ്വലമായി ജ്വലിച്ചു നിന്നു.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങത്തെ തകർക്കുവാൻ പ്രവർത്തിക്കുന്ന സകല ശക്തികൾക്കും എതിരെ പൊരുതുവാൻ സഖാവ് പുഷ്പന്റെ ഉജ്ജ്വലമായ സ്മരണ സഖാക്കൾക്ക് കരുത്ത് പകരും.

അണയാത്ത വിപ്ലവ വീര്യത്തിന്റെയും ത്യാഗത്തിന്റെയും അനശ്വര പ്രതീകമായ സഖാവ് പുഷ്പന് ആദരാഞ്ജലികൾ. സഖാക്കളുടേയും അദ്ദേഹത്തിൻറെ കുടുംബത്തിന്റെയും വേദനയിൽ പങ്കു ചേരുന്നു. പുഷ്പന് അന്ത്യാഭിവാദ്യം. രക്തസാക്ഷിക്ക് മരണമില്ല.
 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.