കൂത്തുപറമ്പ് സമര പോരാളി സഖാവ് പുഷ്പന്റെ വേർപാടിൽ അനുശോചനം അറിയിക്കുന്നു.
എത്രയോ തവണ സഖാവിനെ വീട്ടിൽ ചെന്ന് കണ്ട ഓർമ്മകൾ ദുഃഖവും വേദനയും നിറച്ചുകൊണ്ട് മനസിലേക്ക് കടന്നുവരുന്നു. എപ്പോൾ കാണുമ്പോഴും തികഞ്ഞ ആത്മവിശ്വാസത്തോടെ മാത്രമേ പുഷ്പൻ സംസാരിച്ചിട്ടുള്ളൂ.
ഒരിക്കൽ ചെഗുവേരയുടെ മകൾ അലീഡ ഗുവേരയുമായിട്ടായിരുന്നു പുഷ്പനെ കാണാൻ ചെന്നത്. അത് ഇരുവർക്കും വലിയ ആവേശമായിരുന്നു. ജീവിച്ചിരിക്കുന്ന രക്തസാക്ഷി എന്നാണ് സഖാവ് ഇതുവരെ വിശേഷിപ്പിക്കപ്പെട്ടത്. ഇനി അനശ്വരനായ രക്തസാക്ഷിയെന്ന് അറിയപ്പെടും എന്നതിൽ സംശയമില്ല.
 
 
                                 
					 
					 
					 
					 
				