Skip to main content

ഇടതുപക്ഷ പുരോഗമനധാരയെ ജീവവായു കണക്കെ ഹൃദയത്തിലേറ്റുവാങ്ങിയ വിപ്ലവകാരിയാണ് കോടിയേരി ബാലകൃഷ്ണന്‍

ഇടതുപക്ഷ പുരോഗമനധാരയെ ജീവവായു കണക്കെ ഹൃദയത്തിലേറ്റുവാങ്ങിയ വിപ്ലവകാരിയാണ് കോടിയേരി ബാലകൃഷ്ണന്‍. അപാരമായ മനുഷ്യസ്‌നേഹം, അസാധാരണമായ നേതൃപാടവം, അളവില്ലാത്ത ഇച്ഛാശക്തി, ഉരുക്കുപോലുള്ള നിശ്ചയധാര്‍ഡ്യം, പ്രതിസന്ധികളെ അതിജീവിക്കാനുള്ള സന്നദ്ധത, ആത്മവിശ്വാസം, മാനവീകത, അര്‍പ്പണ മനോഭാവം, സിപിഐ എംന്റേയും തൊഴിലാളി വര്‍ഗത്തിന്റേയും ലക്ഷ്യത്തോടുള്ള അളവറ്റ കൂറ് തുടങ്ങി ഒരു കമ്യൂണിസ്റ്റ് ജീവിതത്തിന്റെ സ്വഭാവങ്ങളെല്ലാം ഇഴുകിചേര്‍ന്ന മഹാ വിപ്ലവകാരിയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. വലിയ മാതൃക തീർത്താണ് സഖാവ് കോടിയേരി യാത്രയായത്. സിപിഐഎമ്മിന് മാത്രമല്ല രാജ്യത്തെ പുരോഗമന പ്രസ്ഥാനങ്ങൾക്കെല്ലാം കനത്ത നഷ്ടമണ് സഖാവിന്റെ വിയോഗം. പകരംവെയ്ക്കാനില്ലാത്ത സഖാവാണ് കോടിയേരി. ചുവന്ന രക്ത നക്ഷത്രമായി അദ്ദേഹം ഞങ്ങൾക്കെല്ലാം വഴികാട്ടും എന്ന് തീർച്ചയാണ്‌. പ്രിയ സഖാവിന്റെ ധീര സ്മരണക്ക് മുന്നിൽ ലാൽസലാം.
 

കൂടുതൽ ലേഖനങ്ങൾ

വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌

നൂറ്റിയൊന്ന് വയസ് തികഞ്ഞ വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌. ദരിദ്ര ചുറ്റുപാടിൽ ജനിച്ച്‌, ചെറുപ്പത്തിൽതന്നെ അച്ഛനമ്മാമാരെ നഷ്ടപ്പെട്ട്‌ പ്രൈമറി ക്ലാസിൽ വിദ്യാഭ്യാസം മുടങ്ങി.

സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി

ഒക്ടോബർ 20 സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി.

സഖാവ് സി എച്ച് കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 52 വർഷം പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ 20ന്‌ ആണ് അദ്ദേഹം വേർപിരിഞ്ഞത്.