Skip to main content

ന്യൂനപക്ഷങ്ങൾക്കിടയിൽ മുസ്ലീംലീഗ് തെറ്റിദ്ധാരണ പരത്തുന്നു

ന്യൂനപക്ഷ സമുദായങ്ങളിലും പ്രത്യേകിച്ച് മുസ്ലിം സമുദായത്തിലും ഇടതുവിരുദ്ധ തെറ്റിദ്ധാരണ രൂപപ്പെടുത്താൻ മുസ്ലിംലീ​ഗ് ബോധപൂർവം ശ്രമിക്കുകയാണ്. മുസ്ലിം വോട്ട് ബാങ്ക് ഉണ്ടാക്കുകയാണ് ലീ​ഗ് ലക്ഷ്യം. ഓരോ വിഷയത്തെയും വർ​ഗീയ വീക്ഷണത്തോടെ കാണുന്നത് സമൂഹത്തിന് ​ഗുണം ചെയ്യില്ല. ലീ​ഗിന് പതിച്ചുകൊടുത്ത സ്ഥലമല്ല മലപ്പുറം. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നുണ പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. മുഖ്യമന്ത്രിയുടെ ജനസ്വീകാര്യത ഇല്ലാതാക്കുകയാണ് ലക്ഷ്യം. ‌ഇത് ജനങ്ങൾ നിരാകരിക്കും. ദി ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തെക്കുറിച്ച് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ചില മാധ്യമങ്ങൾക്ക് ഇടതുപക്ഷ വിരുദ്ധ താൽപ്പര്യമാണ്.
 

കൂടുതൽ ലേഖനങ്ങൾ

വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌

നൂറ്റിയൊന്ന് വയസ് തികഞ്ഞ വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌. ദരിദ്ര ചുറ്റുപാടിൽ ജനിച്ച്‌, ചെറുപ്പത്തിൽതന്നെ അച്ഛനമ്മാമാരെ നഷ്ടപ്പെട്ട്‌ പ്രൈമറി ക്ലാസിൽ വിദ്യാഭ്യാസം മുടങ്ങി.

സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി

ഒക്ടോബർ 20 സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി.

സഖാവ് സി എച്ച് കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 52 വർഷം പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ 20ന്‌ ആണ് അദ്ദേഹം വേർപിരിഞ്ഞത്.