Skip to main content

സര്‍ക്കാരോ ഞാനോ ഒരു പിആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല, ഇക്കാര്യത്തിൽ ആര്‍ക്കും പണം നല്‍കിയിട്ടുമില്ല

സര്‍ക്കാരോ ഞാനോ ഒരു പിആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല. ആര്‍ക്കും പണം നല്‍കിയിട്ടുമില്ല. ടി കെ ദേവകുമാറിന്റെ മകനാണ് ദ ഹിന്ദുവിന് ഒരു അഭിമുഖം കൊടുക്കാമോ എന്ന് ചോദിച്ച് സമീപിച്ചത്. അദ്ദേഹം നേരത്തെ അറിയാവുന്ന യുവാവാണ്. ഇതോടെ അഭിമുഖത്തിന് സമയം നൽകുകയായിരുന്നു. ദ ഹിന്ദു പത്രത്തിന് അഭിമുഖം നൽകുന്നതിന് തടസമൊന്നുമുണ്ടായിരുന്നില്ല. ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചു. അന്‍വറിന്റെ ആരോപണം സംബന്ധിച്ചായിരുന്നു ഒരു ചോദ്യം. നേരത്തേ, പറഞ്ഞതിനാല്‍ വിശദമായി പറയുന്നില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ അഭിമുഖത്തില്‍ പറയാത്ത ചിലകാര്യങ്ങള്‍ പത്രത്തില്‍ വന്നു. അത് ചൂണ്ടികാട്ടിയപ്പോള്‍ ഹിന്ദു പത്രം മാന്യമായി ഖേദപ്രകടനം നടത്തി. ഗൾഫിലുള്ള പലരും ഏജൻസികൾ വഴി എന്റെ അഭിമുഖം എടുത്തിട്ടുണ്ട്. വർഷങ്ങൾക്കു മുൻപേ അങ്ങനെയാണ് എടുത്തിട്ടുള്ളത്.
 

കൂടുതൽ ലേഖനങ്ങൾ

വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌

നൂറ്റിയൊന്ന് വയസ് തികഞ്ഞ വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌. ദരിദ്ര ചുറ്റുപാടിൽ ജനിച്ച്‌, ചെറുപ്പത്തിൽതന്നെ അച്ഛനമ്മാമാരെ നഷ്ടപ്പെട്ട്‌ പ്രൈമറി ക്ലാസിൽ വിദ്യാഭ്യാസം മുടങ്ങി.

സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി

ഒക്ടോബർ 20 സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി.

സഖാവ് സി എച്ച് കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 52 വർഷം പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ 20ന്‌ ആണ് അദ്ദേഹം വേർപിരിഞ്ഞത്.