Skip to main content

തൂണേരി ഷിബിൻ വധം; മുസ്ലീം ലീഗ് പ്രവര്‍ത്തകർ കുറ്റക്കാർ പ്രതികളെ വെറുതെ വിട്ടത്‌ ഹൈക്കോടതി റദ്ദാക്കി

ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന സ. തൂണേരി ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി. 1 മുതല്‍ 6 വരെ പ്രതികളും 15, 16 പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി പറഞ്ഞു. സര്‍ക്കാരിന്റെ ഉള്‍പ്പെടെ അപ്പീലിലാണ് വിധി. കേസില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയായിരുന്നു സര്‍ക്കാരിന്റെ അപ്പീല്‍. ഈ മാസം 15ന് ശിക്ഷ വിധിക്കും. ശിക്ഷ വിധിക്കുന്ന ദിവസം പ്രതികൾ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.

2015 ജനുവരി 22ന് രാത്രിയായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. സംഭവ ദിവസം രാത്രി രാഷ്ട്രീയ വിരോധത്താല്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ഷിബിനെ കൊലപ്പെടുത്തുകയായിരുന്നു. ഒന്നുമുതല്‍ 11വരെയുള്ള പ്രതികള്‍ കൊലപാതക സംഘത്തിലുള്ളവരും 12 മുതല്‍ 17വരെ പ്രതികള്‍ കൊലയാളികളെ രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും സഹായിച്ചവരുമാണ്. 66 സാക്ഷിമൊഴികളും 151 രേഖകളും 55 തൊണ്ടി മുതലുകളുമാണ് പൊലീസ് സമർപ്പിച്ചിരുന്നത്.

കൂടുതൽ ലേഖനങ്ങൾ

ദേശീയ ആരോഗ്യമിഷൻ വഴി ആശമാർക്കായി ചെലവഴിച്ച തുകയിൽ 24% ഇടിവ്

ദേശീയ ആരോഗ്യമിഷൻ വഴി ആശമാർക്കായി ചെലവഴിച്ച തുകയിൽ 24% ഇടിവ് വന്നതായി സ. വി ശിവദാസൻ എംപിയുടെ രാജ്യസഭയിലെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകിയ കണക്കുകളിൽ നിന്നും വെളിവാകുന്നു. ആശകൾക്കായി ദേശീയ ആരോഗ്യ മിഷൻ വഴി 2024-25 ൽ ചെലവാക്കിയ തുക വെറും 2499 കോടി മാത്രമാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പോളിസി തയ്യാറാക്കുന്നു

സ. പി രാജീവ്

ജെനറേറ്റീവ് എ ഐ മേഖലയിൽ ഇന്ത്യയിലെ ആദ്യത്തെ ഇൻ്റർനാഷണൽ കോൺക്ലേവ് സംഘടിപ്പിച്ചത് കേരളമാണ്. ഐബിഎമ്മുമായി ചേർന്ന് നടത്തിയ ഈ പരിപാടി ആയിരുന്നു ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൻ്റെ ആദ്യ പ്രചരണപരിപാടി.

യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനും വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സര്‍വ്വീസ് കമ്മീഷനുകളും മുഖേന നടത്തുന്ന നിയമന ശിപാര്‍ശകള്‍ കണക്കിലെടുക്കുമ്പോള്‍ അവയില്‍ പകുതിയിലേറെയും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന

സ. പിണറായി വിജയൻ

യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനും വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സര്‍വ്വീസ് കമ്മീഷനുകളും മുഖേന നടത്തുന്ന നിയമന ശിപാര്‍ശകള്‍ കണക്കിലെടുക്കുമ്പോള്‍ അവയില്‍ പകുതിയിലേറെയും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേനയാണ് നടത്തുന്നത്.