ചോരകൊണ്ടെഴുതിയ വിപ്ലവ ചരിത്രത്തിന്, പുന്നപ്ര-വയലാർ രക്തസാക്ഷിത്വത്തിന് എഴുപത്തിയെട്ട് വർഷങ്ങൾ പൂർത്തിയാവുകയാണ്. സാമ്രാജ്യത്വത്തിന്റെയും ജന്മിത്തത്തിന്റെയും അടിച്ചമർത്തലുകൾക്കെതിരെ സമര കേരളം നൽകിയ എക്കാലത്തെയും ജ്വലിക്കുന്ന പ്രതിരോധമായിരുന്നു ഇത്. 78-ാമത് പുന്നപ്ര വയലാർ വാരാചരണത്തോട് അനുബന്ധിച്ച് പുന്നപ്ര സമരഭൂമിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.