Skip to main content

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച്‌ പ്രഖ്യാപിച്ച നൂറുദിന പരിപാടിയിൽ 954 പദ്ധതി പൂർത്തിയാക്കി

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച്‌ പ്രഖ്യാപിച്ച നൂറുദിന പരിപാടിയിൽ 954 പദ്ധതി പൂർത്തിയാക്കി. 47 വകുപ്പുകളിലായി 1081 പദ്ധതികളാണ്‌ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടത്‌. ഇതിൽ 88 ശതമാനം പദ്ധതികളും പൂർത്തിയായി. ബാക്കിയുള്ളവ പൂർത്തീകരണ ഘട്ടത്തിൽ. 879 പശ്ചാത്തല വികസനപദ്ധതികളിൽ 780 എണ്ണവും 202 ഉപജീവന മാർഗപദ്ധതികളിൽ 174 എണ്ണവും പൂർത്തിയായി. പദ്ധതികളുടെ ഭാഗമായ 2115 പദ്ധതി ഘടകങ്ങളിൽ 1935 എണ്ണം പൂർത്തിയാക്കി. ജൂലൈ 15 മുതൽ ഒക്ടോബർ 22 വരെയായിരുന്നു നൂറുദിന പരിപാടി.

25 വകുപ്പുകൾ ലക്ഷ്യമിട്ട എല്ലാ പദ്ധതികളും പൂർത്തിയാക്കി. ആയുഷ്‌, ആരോഗ്യ കുടുംബ ക്ഷേമം, അസൂത്രണ സാമ്പത്തികകാര്യം, കെ ഡിസ്‌ക്‌, കെ സ്രെക്‌, കയർ, ക്ഷീരവികസനം, തുറമുഖം, തൊഴിൽ, ദേവസ്വം, ധനകാര്യം, നികുതി, എസ്‌സി, എസ്‌ടി, പിന്നാക്ക ക്ഷേമം, പൊതുവിദ്യാഭ്യാസം, മത്സ്യബന്ധനം, മൃഗസംരക്ഷണം, വനം വന്യജീവി, വനിതാ ശിശുവികസനം, വൈദ്യുതി, വ്യവസായം, ശാസ്‌ത്ര സാങ്കേതികം, സഹകരണം എന്നീ വകുപ്പുകളാണ്‌ എല്ലാ പദ്ധതികളും പൂർത്തിയാക്കിയത്‌.

ആഭ്യന്തര വകുപ്പിൽ 232.94 കോടി രൂപയുടെ 85 പദ്ധതികൾ ലക്ഷ്യമിട്ടതിൽ 73 എണ്ണം പൂർത്തിയാക്കി. ഐടി വകുപ്പിൽ 1028.82 കോടിയുടെ 36 പദ്ധതികൾ ലക്ഷ്യമിട്ടതിൽ 24 എണ്ണം പൂർത്തിയാക്കി. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ 40 ഉം ജലവിഭവത്തിൽ 42 ഉം തദ്ദേശത്തിൽ 55ഉം പൊതുമരാമത്തിൽ 66ഉം ടൂറിസത്തിൽ 27 ഉം സാംസ്‌കാരികത്തിൽ 43 ഉം റവന്യൂവിൽ 24 ഉം പദ്ധതികളാണ്‌ പൂർത്തിയാക്കിയത്‌. 

കൂടുതൽ ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.