കേരളത്തില്‍ വൈദ്യുതി ആവശ്യകത വര്‍ധിക്കുകയാണ്. ഇക്കാലത്ത് നമ്മുടെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കേണ്ടത് പ്രധാനമാണ്. വൈദ്യുതി മുടങ്ങാതിരിക്കാന്‍ വേണ്ട നടപടികള്‍ ആണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസല്‍ വിപുലീകരണ പദ്ധതികൂടി ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. ഇതോടെ കേരള ഗ്രിഡിലേക്ക് 100 മെഗാവാട്ട് വൈദ്യുതി പുതുതായി എത്തിച്ചേരും. കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനവും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. 40 മെഗാവാട്ട് വൈദ്യുതി ഉത്പാദനശേഷിയാണ് തൊട്ടിയാര്‍ പദ്ധതിക്കുള്ളത്. 188 കോടി രൂപയാണ് പദ്ധതിയുടെ ആകെ നിര്‍മാണച്ചെലവ്.