Skip to main content

പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നവർക്ക് എതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും

പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും. സേനയുടെ സംശുദ്ധിയോടെ യോജിച്ച് പ്രവർത്തിക്കാൻ കഴിയയാത്ത ആരും പൊലീസിൽ വേണ്ടെന്നതാണ്‌ സർക്കാർ നിലപാട്. ചിലർ യജമാനൻമാരാണെന്ന രീതിയിൽ ജനങ്ങളോട് പെരുമാറുന്നുണ്ട്. ഇത്തരം പെരുമാറ്റം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും മുഖം നോക്കാതെ നടപടിയുണ്ടാകും. സേനയ്‌ക്ക്‌ കളങ്കമുണ്ടാക്കുന്ന നടപടി ആരുടെ ഭാഗത്ത്‌ നിന്നുണ്ടായാലും അംഗീകരിക്കാനാകില്ല. കുറ്റകൃത്യത്തിലുൾപ്പെട്ട 108 പൊലീസുദ്യോഗസ്ഥരെയാണ്‌ സർവീസിൽ നിന്ന്‌ പിരിച്ചുവിട്ടത്‌. അത്തരക്കാർക്ക്‌ സേനയിൽ സ്ഥാനമില്ലെന്ന്‌ പ്രവൃത്തിയിലൂടെ തെളിയിച്ച സർക്കാരാണിത്‌. ഈ നടപടി ഇനിയും തുടരും. സമാനതകളില്ലാത്ത മാറ്റങ്ങളാണ്‌ കഴിഞ്ഞ എട്ടര വർഷത്തിനിടെ കേരള പൊലീസിലുണ്ടായത്‌. പൊലീസിന്നെ ജനകിയമാക്കാനുള ശ്രമമാണ്‌ എൽഡിഎഫ്‌ സർക്കാരുകൾ നടപ്പാക്കിയത്‌. ആർക്കും ഏത് സമയവും സമീപിക്കാവുന്ന ഇടമായി പൊലീസ് സ്റ്റേഷനുകൾ മാറി. രാജ്യത്തെ ഏറ്റവും മികച്ച സേനയായി കേരള പൊലീസിനെ പരിവർത്തിപ്പിക്കാനായി.
 

കൂടുതൽ ലേഖനങ്ങൾ

പാവങ്ങളുടെ അരിവിഹിതം തടയാൻ യുഡിഫ് എംപിമാർ കുതന്ത്രം പ്രയോഗിച്ചു

സ.കെ എൻ ബാലഗോപാൽ

സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം പ്രയോഗിക്കുക. നാട്ടിലുള്ള പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമിക്കുക.
കേരളത്തിലെ രണ്ട് യു ഡി എഫ് എംപിമാർ ഇന്ത്യൻ പാർലമെന്റിൽ ചെയ്ത ഒരു കാര്യത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. കഴിഞ്ഞദിവസം പാർലമെന്റിൽ അവർ ഉന്നയിച്ച ഒരു ചോദ്യം ചുവടെ ചേർക്കാം.

കേരളത്തിൽ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്

സ. പിണറയി വിജയൻ

കേരളത്തിൽ നിങ്ങൾ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്.

ഡോ. ബി ആർ അംബേദ്കർ ചരമദിനം

ഇന്ന് ഡോ. ബി ആർ അംബേദ്കറുടെ ചരമദിനമാണ്. ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്നുമാത്രമല്ല സഹസ്രാബ്ദങ്ങളായി ഇന്ത്യയെ വരിഞ്ഞു മുറുക്കിയിരുന്ന ജാതി അടിമത്തത്തിൽ നിന്നുകൂടി നമ്മുടെ രാജ്യത്തെ മോചിപ്പിക്കാൻ പ്രവർത്തിച്ച ചരിത്ര പുരുഷനായിരുന്നു അംബേദ്കർ.