Skip to main content

യുഎന്‍ ഹാബിറ്റാറ്റും ഷാങ്ഹായ് മുനിസിപ്പാലിറ്റിയും സംയുക്തമായി നൽകുന്ന സുസ്ഥിര വികസനത്തിനുള്ള യുഎൻ-ഷാങ്ഹായ് ഗ്ലോബൽ അവാർഡ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരം തിരുവനന്തപുരം

സുസ്ഥിര വികസനത്തിനുള്ള യുഎൻ-ഷാങ്ഹായ് ഗ്ലോബൽ അവാർഡ് നേടിയ തിരുവനന്തപുരം നഗരസഭയെ ഹാർദ്ദമായി അഭിനന്ദിക്കുന്നു. യുഎന്‍ ഹാബിറ്റാറ്റും ഷാങ്ഹായ് മുനിസിപ്പാലിറ്റിയും സംയുക്തമായി നൽകുന്ന ഈ പുരസ്കാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമാണ് തിരുവനന്തപുരം. മുൻപ് ലഭിച്ചത് ബ്രിസ്ബെയിൻ (ഓസ്ട്രേലിയ), ഫുസു (ചൈന), ജോർജ് ടൗൺ (മലേഷ്യ), കംപാല (ഉഗാണ്ട), സാൽവഡോർ (ബ്രസീൽ) തുടങ്ങിയ പ്രധാന നഗരങ്ങൾക്കാണ് എന്നത് തിരുവനന്തപുരത്തിന്റെ നേട്ടത്തിന്റെ മാറ്റു കൂട്ടുന്നു. കേരളത്തിലെ നഗരവികസനത്തിനായി എൽഡിഎഫ് സർക്കാർ നടത്തിയ ശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്കാരം. കൂടുതൽ മികവോടെ മുന്നേറാൻ കേരളത്തിലെ മറ്റു നഗരസഭകൾക്കും ഇതു പ്രചോദനമാകും. തിരുവനന്തപുരം നഗരത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നഗരസഭയേയും പ്രവർത്തനങ്ങളുടെ ഫലപ്രദമായ നടത്തിപ്പിൽ സഹകരിച്ച തിരുവനന്തപുരം നിവാസികളേയും അഭിവാദ്യം ചെയ്യുന്നു.
 

കൂടുതൽ ലേഖനങ്ങൾ

ഇന്ത്യൻ ജനാധിപത്യത്തെ കള്ളപ്പണം കൊണ്ട് വിലയ്ക്ക് വാങ്ങുന്ന ബിജെപിയെയും അവർക്ക് കവചം തീർക്കുന്ന മാധ്യമങ്ങളെയും ജനം തിരിച്ചറിയും

സ. ടി എം തോമസ് ഐസക്

തൃശൂർ കൊടകരയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തൽ ബിജെപി പാളയത്തിൽ നിന്നുതന്നെ ഉണ്ടായിരിക്കുന്നു.

ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും സാമൂഹ്യനീതിയുടേയും മൂല്യങ്ങൾ എക്കാലവും ചേർത്തുനിർത്തിയ കേരളം ജീവിതനിലവാരത്തിലും ജനക്ഷേമത്തിലും രാജ്യത്തിനാകെ മാതൃകയായി വളർന്നു

സ. പിണറായി വിജയൻ

ഇന്ന് കേരളപ്പിറവി ദിനം. കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട് 68 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. ഇക്കാലയളവിനുള്ളില്‍ അനേകം നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ നമുക്ക് കഴിഞ്ഞു.

കൊടകര കുഴൽപ്പണ കേസിലെ പുതിയ വെളിപ്പെടുത്തലിൽ വി ഡി സതീശൻ നടത്തിയ പ്രസ്താവന ബിജെപിയുമായി സമരസപ്പെട്ടുപോകുന്ന നിലപാടിന്റെ തുടർച്ച

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പുതിയ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ വി ഡി സതീശൻ നടത്തിയ പ്രസ്താവന ബിജെപിയുമായി സമരസപ്പെട്ടുപോകുന്ന നിലപാടിന്റെ തുടർച്ചയാണ്.

പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നവർക്ക് എതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും

സ. പിണറായി വിജയൻ

പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും. സേനയുടെ സംശുദ്ധിയോടെ യോജിച്ച് പ്രവർത്തിക്കാൻ കഴിയയാത്ത ആരും പൊലീസിൽ വേണ്ടെന്നതാണ്‌ സർക്കാർ നിലപാട്. ചിലർ യജമാനൻമാരാണെന്ന രീതിയിൽ ജനങ്ങളോട് പെരുമാറുന്നുണ്ട്.