Skip to main content

കൊടകര കുഴൽപ്പണ കേസിലെ പുതിയ വെളിപ്പെടുത്തലിൽ വി ഡി സതീശൻ നടത്തിയ പ്രസ്താവന ബിജെപിയുമായി സമരസപ്പെട്ടുപോകുന്ന നിലപാടിന്റെ തുടർച്ച

കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പുതിയ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ വി ഡി സതീശൻ നടത്തിയ പ്രസ്താവന ബിജെപിയുമായി സമരസപ്പെട്ടുപോകുന്ന നിലപാടിന്റെ തുടർച്ചയാണ്.

കൊടകര കുഴൽപ്പണക്കേസിൽ കേരള പൊലീസ് 3.5 കോടി രൂപ പിടിച്ചെടുക്കുകയും 23 പ്രതികളെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. അന്ന് സമർപ്പിച്ച കുറ്റപത്രത്തിൽ ഇത് ബിജെപിയുടെ ഇലക്ഷൻ പണമാണ് എന്ന് വ്യക്തമാക്കുകയും ചെയ്‌തിരുന്നു. ഈ കേസിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര ഏജൻസികളാണ് അന്വേഷിക്കേണ്ടത് എന്നതിനാൽ കുറ്റപത്രത്തിന്റെ പകർപ്പ് സഹിതം ഇഡിക്കും ഇൻകംടാക്‌സ് ഡിപ്പാർട്ട്മെന്റിനും കേരള പൊലീസ് കത്ത് നൽകിയിരുന്നു. എന്നാൽ ഇതുസംബന്ധിച്ച അന്വേഷണം മുന്നോട്ടുപോകാൻ കേന്ദ്ര ഏജൻസികൾ തയ്യാറായില്ല.

അന്വേഷണവുമായി മുന്നോട്ടുപോകാത്ത സാഹചര്യത്തിൽ ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ വന്ന ഹർജിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസികൾ കോടതിയിൽ ഹാജരാകേണ്ടി വരികയും ചെയ്തു‌. പിഎംഎൽ ആക്ട് പ്രകാരം ഉൾപ്പെടെ പരിശോധിച്ച് ഉചിതമായ നടപടി എടുക്കാമെന്ന് കേന്ദ്ര ഏജൻസികൾ ഹൈക്കോടതിയിൽ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നിട്ടും അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ തയ്യാറായില്ല. ഈ തെറ്റായ സമീപനത്തിനെതിരെ നിലപാട് സ്വീകരിക്കുന്നതിന് പകരം സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര ഏജൻസികളെ രക്ഷപ്പെടുത്താനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഗോൾവാൾക്കറുടെ ജന്മശതാബ്ദി ആഘോഷത്തിൽ ഉൾപ്പെടെ പങ്കെടുത്തു കൊണ്ട് ആർഎസ്എസ് ബന്ധം വ്യക്തമാക്കിയ വി ഡി സതീശൻ ഇപ്പോൾ വീണ്ടും അവർക്കായി രംഗത്തിറങ്ങിയിരിക്കുകയാണ്. വി ഡി സതീശന്റെ ഈ കാപട്യം തിരിച്ചറിയുവാനുള്ള രാഷ്ട്രീയ വിവേകം കേരള ജനതയ്ക്കുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.