Skip to main content

വിഴിഞ്ഞം പോർട്ടും സംസ്ഥാനത്തെ വെട്ടിലാക്കുവാൻ കേന്ദ്രത്തിന് ആയുധം

വിഴിഞ്ഞം പോർട്ടും സംസ്ഥാനത്തെ വെട്ടിലാക്കുവാൻ കേന്ദ്രത്തിന് ആയുധം. പദ്ധതിച്ചെലവ് 8867 കോടി രൂപയാണ്. ഇതിൽ 5595 കോടി രൂപയും സംസ്ഥാനം വഹിക്കണം. ബാക്കിയാണ് അദാനിയുടേത്. അതിനുവേണ്ടി പോർട്ട് ഭൂമി പണയംവയ്ക്കാനും അദാനിക്ക് അവകാശമുണ്ട്. ഇതിനുപുറമേ പോർട്ടിന്റെ പ്രവർത്തനത്തിന്റെ പ്രാരംഭഘട്ടത്തിൽ സ്വാഭാവികമായി നഷ്ടമുണ്ടാകുമ്പോൾ അദാനിക്ക് വയബിലിറ്റി ഗ്യാപ് ഫണ്ട് എന്ന പേരിൽ കേന്ദ്ര സർക്കാർ സഹായധനം നൽകും. 1000 കോടി രൂപയാണ് ഇപ്പോൾ ഒറ്റത്തവണയായി അദാനിക്ക് നൽകുക.
തൂത്തുക്കുടി പോർട്ടിന് വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് നൽകിയത് ഗ്രാന്റ് ആയിട്ടാണ്. എന്നാൽ കേരളത്തിന് വയബിലിറ്റി ഗ്യാപ് ഫണ്ട് വായ്പയായേ നൽകാനാകൂവെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. ഇതിന്റെ പ്രത്യാഘാതങ്ങൾ രണ്ടാണ്.
ഒന്ന്, അദാനിക്ക് നൽകുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് കേരള സർക്കാർ തിരിച്ചടയ്ക്കേണ്ടിവരും. ആ ഭാരം സംസ്ഥാനത്തിന്റെ ചുമലിലായി. ഈ തിരിച്ചടവാകട്ടെ നെറ്റ് പ്രസന്റ് വാല്യുവിന്റെ അടിസ്ഥാനത്തിൽ തിരിച്ചടയ്ക്കണമെന്നാണ് നിബന്ധന. എന്നുവച്ചാൽ 1000 കോടിയുടെ പല മടങ്ങ് തിരിച്ചടയ്ക്കേണ്ടിവരും. 10,000 കോടി വരെ വരാം. ഇത് ഭാവിയിൽ വരുന്ന ഭാരം. പക്ഷേ, ഇന്നുതന്നെ നമ്മെ വെട്ടിലാക്കുന്ന മറ്റൊന്നുണ്ട്.
രണ്ട്, ഇത് സംസ്ഥാന സർക്കാരിനുള്ള വായ്പയായി മാറുന്നതോടെ സംസ്ഥാന സർക്കാരിന് സാധാരണഗതിയിൽ എടുക്കാൻ അവകാശമുള്ള വായ്പാ ഇതിന് ആനുപാതികമായി വെട്ടിക്കുറയ്ക്കപ്പെടും. ഇത് ധനപ്രതിസന്ധിയെ മൂർച്ഛിപ്പിക്കും.
വിഴിഞ്ഞം പോർട്ടിൽ നിന്ന് കേരളത്തിന് 15 വർഷം വരെ ഒരു ലാഭവിഹിതവും കിട്ടില്ല. പിന്നീട് അടുത്ത 15 വർഷം തുച്ഛമായ തുക മാത്രമാണ് ലഭിക്കുക. ഇതാണ് ഉമ്മൻ ചാണ്ടി ഉണ്ടാക്കിയ കരാർ. കേന്ദ്ര സർക്കാരിനാണെങ്കിൽ കസ്റ്റംസ് തീരുവ ലഭിക്കും. വിഴിഞ്ഞത്തു നിന്ന് 10,000 കോടി രൂപയാണ് കസ്റ്റംസ് തീരുവ പ്രതീക്ഷിക്കുന്നത്. അതിൽ 60 ശതമാനം കേന്ദ്രത്തിനുള്ളതാണ്. 40 ശതമാനം എല്ലാ സംസ്ഥാനങ്ങൾക്കുംകൂടിയുള്ളതാണ്. നമുക്ക് ലഭിക്കുക ഈ 40 ശതമാനത്തിന്റെ 1.9 ശതമാനം മാത്രമാണ്.
കേന്ദ്രത്തിന്റെ ഈ കൊടിയചതിയെക്കുറിച്ച് അദാനി കരാർ ഉണ്ടാക്കിയ യുഡിഎഫോ പ്രതിപക്ഷനേതാവോ എന്തെങ്കിലും മൊഴിഞ്ഞിട്ടുണ്ടോ?
 

കൂടുതൽ ലേഖനങ്ങൾ

പാവങ്ങളുടെ അരിവിഹിതം തടയാൻ യുഡിഫ് എംപിമാർ കുതന്ത്രം പ്രയോഗിച്ചു

സ.കെ എൻ ബാലഗോപാൽ

സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം പ്രയോഗിക്കുക. നാട്ടിലുള്ള പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമിക്കുക.
കേരളത്തിലെ രണ്ട് യു ഡി എഫ് എംപിമാർ ഇന്ത്യൻ പാർലമെന്റിൽ ചെയ്ത ഒരു കാര്യത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. കഴിഞ്ഞദിവസം പാർലമെന്റിൽ അവർ ഉന്നയിച്ച ഒരു ചോദ്യം ചുവടെ ചേർക്കാം.

കേരളത്തിൽ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്

സ. പിണറയി വിജയൻ

കേരളത്തിൽ നിങ്ങൾ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്.

ഡോ. ബി ആർ അംബേദ്കർ ചരമദിനം

ഇന്ന് ഡോ. ബി ആർ അംബേദ്കറുടെ ചരമദിനമാണ്. ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്നുമാത്രമല്ല സഹസ്രാബ്ദങ്ങളായി ഇന്ത്യയെ വരിഞ്ഞു മുറുക്കിയിരുന്ന ജാതി അടിമത്തത്തിൽ നിന്നുകൂടി നമ്മുടെ രാജ്യത്തെ മോചിപ്പിക്കാൻ പ്രവർത്തിച്ച ചരിത്ര പുരുഷനായിരുന്നു അംബേദ്കർ.