Skip to main content

വിഴിഞ്ഞം തുറമുഖത്തിന്‌ കേന്ദ്രസർക്കാർ നൽകുമെന്ന്‌ പറഞ്ഞ വയബിലിറ്റി ഗാപ്പ്‌ ഫണ്ട്‌ തിരിച്ചടക്കണമെന്ന കേന്ദ്രസർക്കാരിന്റെ നിലപാട്‌ കേരളത്തോട്‌ കാണിക്കുന്ന അവഗണനയുടെ മറ്റൊരു മുഖം

വിഴിഞ്ഞം തുറമുഖത്തിന്‌ കേന്ദ്രസർക്കാർ നൽകുമെന്ന്‌ പറഞ്ഞ വയബിലിറ്റി ഗാപ്പ്‌ ഫണ്ട്‌ തിരിച്ചടക്കണമെന്ന കേന്ദ്രസർക്കാരിന്റെ നിലപാട്‌ കേരളത്തോട്‌ കാണിക്കുന്ന അവഗണനയുടെ മറ്റൊരു മുഖമാണ്. രാജ്യത്തെ മറ്റ്‌ പല തുറമുഖങ്ങൾക്കും കേന്ദ്രം നൽകിയ പരിഗണന വിഴിഞ്ഞത്തിന്‌ മാത്രം നൽകില്ലെന്ന നിലപാട്‌ അങ്ങേയറ്റം പ്രതിഷേധാർഹമാണ്‌. സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി കേരളത്തെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ നിലപാടിന്റെ തുടർച്ച തന്നെയാണിത്.

പ്രളയദുരിതത്തിൻെറ കാലത്ത്‌ മറ്റ്‌ രാജ്യങ്ങൾ നൽകിയ സഹായധനത്തെ തടഞ്ഞ കേന്ദ്ര സർക്കാർ വയനാടിൻെറ കാര്യത്തിലും തികഞ്ഞ അവഗണനയാണ്‌ കാണിക്കുന്നത്‌. വയനാട്‌ ദുരന്തം വർത്തമാനകാലത്തെ രാജ്യത്തെ ഏറ്റവും വലിയ ഒന്നായിട്ടും മറ്റ്‌ സംസ്ഥാനങ്ങൾക്ക് നൽകിയ പരിഗണന കേരളത്തിന്‌ നൽകുകയുണ്ടായില്ല. കേരളത്തോട്‌ കാണിക്കുന്ന ഇത്തരം അവഗണനയ്ക്ക്‌ എതിരെ ശക്തമായ പ്രതിഷേധം ഉയരണം.
 

കൂടുതൽ ലേഖനങ്ങൾ

പാവങ്ങളുടെ അരിവിഹിതം തടയാൻ യുഡിഫ് എംപിമാർ കുതന്ത്രം പ്രയോഗിച്ചു

സ.കെ എൻ ബാലഗോപാൽ

സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം പ്രയോഗിക്കുക. നാട്ടിലുള്ള പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമിക്കുക.
കേരളത്തിലെ രണ്ട് യു ഡി എഫ് എംപിമാർ ഇന്ത്യൻ പാർലമെന്റിൽ ചെയ്ത ഒരു കാര്യത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. കഴിഞ്ഞദിവസം പാർലമെന്റിൽ അവർ ഉന്നയിച്ച ഒരു ചോദ്യം ചുവടെ ചേർക്കാം.

കേരളത്തിൽ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്

സ. പിണറയി വിജയൻ

കേരളത്തിൽ നിങ്ങൾ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്.

ഡോ. ബി ആർ അംബേദ്കർ ചരമദിനം

ഇന്ന് ഡോ. ബി ആർ അംബേദ്കറുടെ ചരമദിനമാണ്. ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്നുമാത്രമല്ല സഹസ്രാബ്ദങ്ങളായി ഇന്ത്യയെ വരിഞ്ഞു മുറുക്കിയിരുന്ന ജാതി അടിമത്തത്തിൽ നിന്നുകൂടി നമ്മുടെ രാജ്യത്തെ മോചിപ്പിക്കാൻ പ്രവർത്തിച്ച ചരിത്ര പുരുഷനായിരുന്നു അംബേദ്കർ.