Skip to main content

ഷൊർണൂരിൽ മൂന്ന് റെയിൽവേ കരാർ ശുചീകരണ തൊഴിലാളികൾ ട്രെയിൻ തട്ടി മരിക്കാനിടയായ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം, ഇത്തരം അപകടം ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ വേണം

ഷൊർണൂരിൽ മൂന്ന് റെയിൽവേ കരാർ ശുചീകരണ തൊഴിലാളികൾ ട്രെയിൻ തട്ടി മരിക്കാനിടയായ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം. ഇത്തരം അപകടം ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ വേണം. ട്രെയിനുകളും സ്റ്റേഷനുകളും ട്രാക്കും കരാർ തൊഴിലാളികളാണ് ശുചീകരിക്കുന്നത്‌. ശേഖരിച്ച മാലിന്യം സംസ്‌കരിക്കാൻ റെയിൽവേയിൽ സംവിധാനമില്ല. അപകടകരമായ സ്ഥിതിയിൽ തൊഴിൽ ചെയ്യുന്നവരുടെ സുരക്ഷക്ക് ശാസ്ത്രീയ സംവിധാനങ്ങളോ സൂപ്പർവൈസറി സംവിധാനങ്ങളോ റെയിൽവേ ഏർപ്പെടുത്തുന്നില്ല. ട്രെയിൻ വരുന്നത് അറിയാനുള്ള സുരക്ഷാ ഉപകരണമായ രക്ഷക് ജീവനക്കാർക്ക് നൽകിയിട്ടുമില്ല.

കേന്ദ്ര റെയിൽവേ മന്ത്രി എറണാകുളത്തു നിന്നും കോഴിക്കോട്ടേക്ക് ട്രെയിൻ യാത്ര നടത്തുന്നതിനോടനുബന്ധിച്ച് ശുചീകരണ ജോലിയിലേർപ്പെട്ടവരാണ് മരിച്ച തൊഴിലാളികൾ എന്നാണ് അറിവ്. തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോടിൽ ജോയി എന്ന ശുചീകരണ തൊഴിലാളിയുടെയും തൃശൂരിൽ ട്രെയിൻ തട്ടി കൊല്ലപ്പെട്ട ട്രാക്ക് മെയിന്റനൻസ് തൊഴിലാളികളായ ഉത്തമൻ, ഹർഷകുമാർ, പ്രമോദ്കുമാർ എന്നിവർക്കുണ്ടായ ദുരന്തത്തിൽ നിന്നും റെയിൽവേ പാഠം പഠിച്ചില്ല. ഈയിടെ തിരുവനന്തപുരം ഡിവിഷനലിൽ മാത്രം 13 സ്ഥിരം ട്രാക്ക് ജീവനക്കാരാണ്‌ ട്രെയിൻ തട്ടി മരിച്ചത്. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ റെയിൽവേ തയ്യാറാകണം. ഷൊർണൂരിലെ തൊഴിലാളികളുടെ മരണത്തിൽ ദുഖം രേഖപ്പെടുത്തുന്നു.
 

കൂടുതൽ ലേഖനങ്ങൾ

പാവങ്ങളുടെ അരിവിഹിതം തടയാൻ യുഡിഫ് എംപിമാർ കുതന്ത്രം പ്രയോഗിച്ചു

സ.കെ എൻ ബാലഗോപാൽ

സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം പ്രയോഗിക്കുക. നാട്ടിലുള്ള പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമിക്കുക.
കേരളത്തിലെ രണ്ട് യു ഡി എഫ് എംപിമാർ ഇന്ത്യൻ പാർലമെന്റിൽ ചെയ്ത ഒരു കാര്യത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. കഴിഞ്ഞദിവസം പാർലമെന്റിൽ അവർ ഉന്നയിച്ച ഒരു ചോദ്യം ചുവടെ ചേർക്കാം.

കേരളത്തിൽ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്

സ. പിണറയി വിജയൻ

കേരളത്തിൽ നിങ്ങൾ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്.

ഡോ. ബി ആർ അംബേദ്കർ ചരമദിനം

ഇന്ന് ഡോ. ബി ആർ അംബേദ്കറുടെ ചരമദിനമാണ്. ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്നുമാത്രമല്ല സഹസ്രാബ്ദങ്ങളായി ഇന്ത്യയെ വരിഞ്ഞു മുറുക്കിയിരുന്ന ജാതി അടിമത്തത്തിൽ നിന്നുകൂടി നമ്മുടെ രാജ്യത്തെ മോചിപ്പിക്കാൻ പ്രവർത്തിച്ച ചരിത്ര പുരുഷനായിരുന്നു അംബേദ്കർ.