Skip to main content

കേരളത്തെ സാമ്പത്തികമായി തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിക്കുക

കേരളത്തിന്റെ ധനപ്രതിസന്ധി രൂക്ഷമാക്കുന്നതിന് അക്കൗണ്ട്സ് റിപ്പോർട്ട് നാലു മാസമായി ഒപ്പുവെയ്ക്കാതെ സി്എജി താമസിപ്പിക്കുകയാണ് എന്ന ന്യൂസ് ബുള്ളറ്റ് വെളിപ്പെടുത്തൽ ഗൗരവത്തോടെയാണ് കാണേണ്ടത്. നമ്മെ പാരവയ്ക്കാനുള്ള കുതന്ത്രങ്ങളിൽ സിഎജി സജീവപങ്കാളിയായി തുടരുകയാണ് എന്നാണ് ഈ വെളിപ്പെടുത്തൽ തെളിയിക്കുന്നത്.
കിഫ്ബിക്കെതിരെ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ഉന്നയിച്ച് ആ സ്ഥാപനത്തെ തകർക്കുന്നതിന് സിഎജി സ്വീകരിച്ച നടപടികൾ കുപ്രസിദ്ധമാണ്. കിഫ്ബി പോലുള്ള സ്ഥാപനങ്ങൾ വഴി കേന്ദ്ര സർക്കാർ വായ്പയെടുത്താൽ ഒരു തെറ്റുമില്ല. ബജറ്റ് പ്രസംഗത്തിൽ പറയണമെന്നു മാത്രം. എന്നാൽ കിഫ്ബി വായ്പയെടുത്താൽ അത് ബജറ്റ് കണക്കിന്റെ ഭാഗമാണ്. നമ്മുടെ വായ്പാ പരിധിയിൽ നിന്ന് അത് വെട്ടിക്കുറയ്ക്കും. സിഎജിയാണ് ഇതിനുവേണ്ടി അരങ്ങിനു പിന്നിൽ കളിച്ചത്.
ദേ, ഇപ്പോൾ സിഎജി അവരുടെ റിപ്പോർട്ടു വച്ചുതാമസിപ്പിച്ച് സംസ്ഥാനത്തിന്റെ ധനകാര്യ പ്രതിസന്ധി രൂക്ഷമാക്കുന്നതിന് ഗൂഡാലോചന നടത്തുകയാണ്. കേരളത്തിന് കടമെടുക്കാനുള്ള തുക കേന്ദ്രമാണ് നിശ്ചയിക്കുക. സംസ്ഥാന ജിഡിപിയുടെ 3 ശതമാനം വരെ വായ്പയെടുക്കാം. എന്നാൽ സിഎജി നിർദ്ദേശപ്രകാരം കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പയിൽ ഒരു ഭാഗം വെട്ടിക്കുറച്ചാണ് ഈ വർഷത്തെ വായ്പാ പരിധി നിശ്ചയിച്ചിട്ടുള്ളത്.
ഇതിനു പുറമേ ട്രഷറി ഡെപ്പോസിറ്റ് വഴിയും മറ്റും എടുക്കുന്ന വായ്പകൾകൂടി വെട്ടിക്കുറയ്ക്കും. ബിജെപി അധികാരത്തിൽ വന്നതിനുശേഷം കൊണ്ടുവന്ന പരിഷ്കാരമാണിത്. ഇങ്ങനെ ട്രഷറി വഴി 12,000 കോടി രൂപ നമ്മൾ വായ്പയെടുത്തൂവെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷം എടുക്കാവുന്ന വായ്പാ പരിധി കേന്ദ്രം നിശ്ചയിച്ചത്. എന്നാൽ നമ്മൾ 296 കോടി രൂപയേ ട്രഷറി ഡെപ്പോസിറ്റ് വഴി വായ്പ എടുത്തിട്ടുള്ളൂ. അപ്പോൾ നമുക്ക് 11,500 കോടി രൂപ കൂടുതൽ വായ്പയെടുക്കാൻ അവകാശമുണ്ട്.
പക്ഷേ, ഒരു വൈതരണിയുണ്ട്. ട്രഷറി വഴി 296 കോടി രൂപയേ വായ്പയെടുത്തിട്ടുള്ളൂവെന്ന് സിഎജി സർട്ടിഫൈ ചെയ്യണം. സിഎജിയുടെ സർട്ടിഫിക്കറ്റ് അവരുടെ വാർഷിക റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ്. വാർഷിക റിപ്പോർട്ട് ജൂലൈയിൽ തയ്യാറായി. എന്നാൽ തിരക്കുമൂലം ഇതുവരെ സിഎജിക്ക് ഒപ്പിടാൻ കഴിഞ്ഞിട്ടില്ല പോലും. സിഎജി ഒപ്പിട്ട് നിയമസഭയിൽ സമർപ്പിച്ചുകഴിഞ്ഞേ കേന്ദ്രം പറഞ്ഞ വായ്പ നമ്മൾ എടുത്തിട്ടില്ലായെന്ന കണക്ക് ഹാജരാക്കാൻ കഴിയൂ.
സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന സംസ്ഥാന സർക്കാരിന് 11,500 കോടി രൂപ എടുക്കാൻ അർഹതയുള്ള വായ്പ വച്ചുതാമസിപ്പിക്കുന്നതിനുള്ള ഗൂഡാലോചനയാണ് നടക്കുന്നത്. യുഡിഎഫ് ഇക്കാര്യത്തിൽ ബിജെപിയോടൊപ്പമാണ്. ഈ അവിശുദ്ധകൂട്ടുകെട്ടിനെതിരെ വേണം ഉപതെരഞ്ഞെടുപ്പുകളിലെ വിധിയെഴുത്ത്.

 

കൂടുതൽ ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.