Skip to main content

ബുൾഡോസർ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച് സുപ്രീംകോടതി

ബുൾഡോസർ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച് സുപ്രീംകോടതി. കേസകളിലുൾപ്പെട്ട പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോ​ഗിച്ച് തകർക്കുന്നതിന് സുപ്രീംകോടതി വിലക്കേർപ്പെടുത്തി. ശിക്ഷിക്കപ്പെട്ടവരുടെ വീടുകൾ തകർക്കാൻ നിയമം അനുവദിക്കുന്നില്ല. ഇത്തരം കാര്യങ്ങൾ നടപ്പിലാക്കുന്നത് തികച്ചും ഭരണഘടനാ വിരുദ്ധമാണ്. ഏതെങ്കിലും കാരണത്താൽ വീടുകൾ ഒഴിപ്പിക്കണമെങ്കിൽ നിയമപരമായി നോട്ടീസ് നൽകണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഒരു വ്യക്തി കുറ്റക്കാരനാണോ എന്നു കണ്ടെത്താനുള്ള അധികാരം കോടതികൾക്കാണ്. സർക്കാരുകൾക്ക് ശിക്ഷ വിധിക്കാൻ അധികാരമില്ല. കോടതികളുടെ അധികാരത്തിലേക്കാണ് സർക്കാർ കടന്നു കയറുന്നത്. കോടതി പറയാത്ത വിധി നടപ്പാൻ സർക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസുമാരായ ഭൂഷൺ ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാനമായ വിധിയിൽ പറയുന്നു.

പാർപ്പിടം ഒരാളുടെ മൗലിക ആവകാശമാണ്. ഒരു വ്യക്തി കേസിൽ പെട്ട് ശിക്ഷിക്കപ്പെട്ടാൽ പോലും അയാളുടെ വീട് പൊളിച്ചുമാറ്റുന്ന നടപടി ഭരണഘടനാ വിരുദ്ധമാണ്. വീടുകളോ കെട്ടിടങ്ങളോ പൊളിക്കുന്നതിന് നിയമവും നടപടിക്രമങ്ങളും കർശനമായി പാലിക്കേണ്ടതുണ്ട്. കൃത്യമായ നോട്ടീസ് നൽകുകയും വീട്ടുടമയുടെ വിശദീകരണം കേൾക്കുകയും വേണം. അധികാര ദുർവിനിയോഗം അനുവദിക്കാൻ ആകില്ലെന്നും ജനാധിപത്യത്തിന്റെ വളർച്ചക്ക് വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നത് പ്രധാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റാരോപിതർക്കും ചില അവകാശങ്ങളും സംരക്ഷണങ്ങളും ഉണ്ട്. നിയമപരമായ അവകാശങ്ങൾ നടപ്പിലാക്കുന്നതിന് സർക്കാരുകൾക്ക് നിർദേശം നൽകുമെന്നും കോടതി വ്യക്തമാക്കി. ഉത്തർപ്രദേശിലേതടക്കമുള്ള ബിജെപി സർക്കാരുകൾക്ക് കനത്ത തിരിച്ചടിയാണ് സുപ്രീംകോടതിയുടെ വിധി.

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.