Skip to main content

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു. രാഷ്ട്രീയപ്രവർത്തകൻ, ചിന്തകൻ, നിരൂപകൻ, പ്രഭാഷകൻ, പത്രാധിപർ തുടങ്ങി വിശേഷണങ്ങൾ അവസാനിക്കാത്ത പ്രതിഭയാണ് പി ഗോവിന്ദപ്പിള്ള. അതിരുകളില്ലാത്ത വായനയും അഗാധമായ പാണ്ഡിത്യവുംകൊണ്ട് സമ്പന്നമായ വ്യക്തിത്വത്തിന് ഉടമയായിരുന്ന പിജിയാണ് മലയാളി വായനക്കാർക്ക് എക്കാലത്തെയും മികച്ച മാർക്സിസ്റ്റ് കൃതികളെ പരിചയപ്പെടുത്തിയത്. കേരളത്തിലെ മാർക്സിസ്റ്റുവിരുദ്ധ ചിന്താഗതികളോട് എക്കാലവും അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ പോരാടി.
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പുല്ലുവഴി കാപ്പിള്ളി കുടുംബത്തിൽ 1926 മാർച്ച് 25 ന് ജനിച്ച അദ്ദേഹം 2012 നവംബർ 22ന് വിടപറഞ്ഞു. ആലുവ യുസി കോളേജ്, ബോംബെ സെന്റ് സേവ്യേഴ്സ് കോളേജ് എന്നിവിടങ്ങളിലായി ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം 1946ൽ കമ്യൂണിസ്റ്റ് പാർടി അംഗമായി. 1953ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർടി സംസ്ഥാന കമ്മിറ്റിയിലെത്തിയ അദ്ദേഹം, സമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. 25-ാം വയസ്സിൽ പെരുമ്പാവൂരിൽനിന്ന് തിരു കൊച്ചി നിയമസഭയിലേക്കും 1957ലും 1967ലും നിയമസഭയിലേക്കും പി ജി തെരഞ്ഞെടുക്കപ്പെട്ടു. 1965ൽ തടവിൽ കഴിയുമ്പോൾ മത്സരിച്ച് ജയിച്ചെങ്കിലും നിയമസഭ ചേർന്നില്ല. 1964 മുതൽ 83 വരെ അദ്ദേഹം ദേശാഭിമാനി പത്രത്തിന്റെയും വാരികയുടെയും മുഖ്യ പത്രാധിപരായിരുന്നു. പുരോഗമന കലാസാഹിത്യസംഘത്തിന്റെ സ്ഥാപകനേതാക്കളിൽ ഒരാളുമായിരുന്ന സഖാവിന്റെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.

സിപിഐ എം ചെറുവത്തൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ് വളണ്ടിയർ മാർച്ചും ബഹുജന പ്രകടനവും പൊതുയോഗവും സ. ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു

സിപിഐ എം ചെറുവത്തൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ് വളണ്ടിയർ മാർച്ചും ബഹുജന പ്രകടനവും പൊതുയോഗവും പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗം സ. ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.