Skip to main content

ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം

കൊടിയ വർഗീയതയും തീവ്രവലതുപക്ഷവൽകരണവുമടക്കം പുതിയകാല വെല്ലുവിളികൾക്കുനേരെ പോരാടാൻ കൂടുതൽ കരുത്തോടെ സിപിഐ എം ഇനി ജില്ലാ സമ്മേളനങ്ങളിലേക്ക്‌. ഇന്ന് കൊല്ലത്ത്‌ പതാക ഉയർന്നതോടെ ആരംഭിച്ച സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങൾക്ക്‌ 2025 ഫെബ്രുവരി 9 മുതൽ 11 വരെ നടക്കുന്ന തൃശൂർ സമ്മേളനത്തോടെ പരിസമാപ്തിയാകും. 2025 മാർച്ച് 6 മുതൽ 9ന് കൊല്ലത്ത്‌ സംസ്ഥാന സമ്മേളനവും ഏപ്രിൽ 2 മുതൽ 6 വരെ തമിഴ്നാട് മധുരയിൽ 24-ാം പാർടി കോൺഗ്രസും നടക്കും.

ഇടതുവിരുദ്ധ മാധ്യമങ്ങൾ ഊതിവീർപ്പിക്കുന്ന വ്യാജ പ്രചാരണങ്ങളല്ല, മറിച്ച്‌ സംഘടനയുടെ ശേഷിയാണ്‌ ഏരിയ സമ്മേളനങ്ങൾ പൂർത്തിയാകുമ്പോൾ തെളിയുന്നത്‌. നിശ്ചയിച്ച നടപടിക്രമങ്ങളോടെയും വൻ ജനപങ്കാളിത്തമുള്ള പൊതുസമ്മേളനങ്ങളോടെയുമായിരുന്നു സമ്മേളനങ്ങൾ. 210ൽ 160ൽ അധികം ഏരിയ സമ്മേളനങ്ങൾ പൂർത്തിയായി. ഉപതെരഞ്ഞെടുപ്പ് നടന്നതിനാൽ നീട്ടിവച്ച പാലക്കാട്‌, തൃശൂർ ജില്ലകളിലാണ്‌ കൂടുതൽ സമ്മേളനങ്ങൾ ഇനി പൂർത്തിയാകാനുള്ളത്‌. 38,000ത്തിലധികം ബ്രാഞ്ച്‌ സമ്മേളനവും 2400ലധികം ലോക്കൽ സമ്മേളനങ്ങളും വിജയകരമായി പൂർത്തിയാക്കിയാണ് പാർടി ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കമാകുന്നത്.

കൂടുതൽ ലേഖനങ്ങൾ

പാവങ്ങളുടെ അരിവിഹിതം തടയാൻ യുഡിഫ് എംപിമാർ കുതന്ത്രം പ്രയോഗിച്ചു

സ.കെ എൻ ബാലഗോപാൽ

സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം പ്രയോഗിക്കുക. നാട്ടിലുള്ള പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമിക്കുക.
കേരളത്തിലെ രണ്ട് യു ഡി എഫ് എംപിമാർ ഇന്ത്യൻ പാർലമെന്റിൽ ചെയ്ത ഒരു കാര്യത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. കഴിഞ്ഞദിവസം പാർലമെന്റിൽ അവർ ഉന്നയിച്ച ഒരു ചോദ്യം ചുവടെ ചേർക്കാം.

കേരളത്തിൽ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്

സ. പിണറയി വിജയൻ

കേരളത്തിൽ നിങ്ങൾ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്.

ഡോ. ബി ആർ അംബേദ്കർ ചരമദിനം

ഇന്ന് ഡോ. ബി ആർ അംബേദ്കറുടെ ചരമദിനമാണ്. ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്നുമാത്രമല്ല സഹസ്രാബ്ദങ്ങളായി ഇന്ത്യയെ വരിഞ്ഞു മുറുക്കിയിരുന്ന ജാതി അടിമത്തത്തിൽ നിന്നുകൂടി നമ്മുടെ രാജ്യത്തെ മോചിപ്പിക്കാൻ പ്രവർത്തിച്ച ചരിത്ര പുരുഷനായിരുന്നു അംബേദ്കർ.