Skip to main content

സാമ്പത്തിക സ്വയംഭരണമടക്കം സംസ്ഥാനങ്ങളുടെ അവകാശങ്ങളിൽ നിരന്തര കൈകടത്തലുകളുണ്ടാവുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളുടെ ഇടയിൽ സഹകരണം വ്യാപിപ്പിക്കണം

സാമ്പത്തിക സ്വയംഭരണമടക്കം സംസ്ഥാനങ്ങളുടെ അവകാശങ്ങളിൽ നിരന്തര കൈകടത്തലുകളുണ്ടാവുന്ന സാഹചര്യത്തിൽ കൂടുതൽ സംസ്ഥാനങ്ങളുടെ ഇടയിൽ സഹകരണം വ്യാപിപ്പിക്കണം. സഹകരണാത്മക ഫെഡറലിസത്തിന്റെ യഥാർഥ ദൃഷ്ടാന്തമാണ് കേരളവും തമിഴ്‌നാടും മുന്നോട്ടുവയ്‌ക്കുന്നത്‌. കേരളത്തിന്റെ പ്രശ്നങ്ങളിൽ തമിഴ്നാടും തമിഴ്നാടിന്റെ പ്രശ്നങ്ങളിൽ കേരളവും പരസ്‌പരം കൈത്താങ്ങാവുകയാണ്‌. അതിർവരമ്പുകൾക്കതീതമായ സഹവർത്തിത്വവും സഹകരണവുമാണ് വൈക്കം സത്യഗ്രഹത്തിൽ കണ്ടത്. അത്‌ തുടർന്നു കൊണ്ടുപോവുകയാണ് കേരളവും തമിഴ്നാടും. പെരിയാർ വ്യക്തികളുടെ സ്വാഭിമാനത്തിനായി നിലകൊണ്ടു. സംസ്ഥാനങ്ങൾ അവയുടെ സ്വാഭിമാനത്തിനായി നിലകൊള്ളണമെന്ന്‌ കാലം ആവശ്യപ്പെടുന്നു.

രാജ്യത്തെ സാമൂഹിക പരിഷ്‌ക്കർത്താക്കളുടെ മുൻനിരയിലാണ് പെരിയാർ എന്ന ഇ വി രാമസ്വാമി നായ്‌ക്കരുടെ സ്ഥാനം. ശ്രീനാരായണ ഗുരുവിനെ ആദരവോടെ ഗുരു എന്നുവിളിക്കുന്നതു പോലെ തന്നെ അദ്ദേഹത്തെ പെരിയാർ എന്നുവിളിക്കുന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള വഴികളിലൂടെ നടക്കാൻ അവർണർക്ക്‌ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നത്‌ മലയാളികളുടെ പ്രശ്നമായി ചുരുക്കി കാണുകയല്ല, ജനങ്ങളുടെയാകെ പ്രശ്നമായാണ് പെരിയാറും മറ്റുനേതാക്കളും കണ്ടത്.

1924 ഏപ്രിൽ 13ന് പെരിയാർ സത്യഗ്രഹത്തിന്റെ നേതൃത്വം ഏറ്റെടുത്തു. അദ്ദേഹം ജയിലിലായപ്പോൾ ഭാര്യ നാഗമ്മ വൈക്കത്തെത്തി. സ്ത്രീകളെ പങ്കെടുപ്പിച്ച് പ്രചാരണം നടത്തി. സ്‌ത്രീകൾക്ക്‌ വിവാഹപ്രായം ഉയർത്താനും സ്വന്തം നിലയ്‌ക്ക്‌ ഭർത്താക്കന്മാരെ തെരഞ്ഞെടുക്കാനും വിവാഹമോചനം നേടാനും പെരിയാറിന്റെ ഇടപെടലുകൾ ചരിത്രപരമായിരുന്നു.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.