സര്‍വ്വകലാശാലകളുടെ സ്വയംഭരണവും, ജനാധിപത്യവും തകര്‍ത്ത് കാവിവല്‍ക്കരിക്കാനുള്ള നയപരിപാടികള്‍ ഗവര്‍ണര്‍ അടിയന്തിരമായി അവസാനിപ്പിക്കണം. സര്‍വ്വകലാശാലകളുടെ ജനാധിപത്യത്തിന്റേയും, സ്വയംഭരണത്തിന്റേയും ഭാഗമായാണ് സിന്‍ഡിക്കേറ്റുകള്‍ രൂപീകരിക്കപ്പെട്ടിട്ടുള്ളത്. ഇതിന്റെ തുടര്‍ച്ചയായാണ് അവര്‍ക്ക് നല്‍കിയിട്ടുള്ള അധികാരങ്ങള്‍. സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ നടപ്പിലാക്കേണ്ട ഉത്തരവാദിത്വം വൈസ് ചാന്‍സിലര്‍ക്കുണ്ട്. എന്നാല്‍ ഗവര്‍ണറുടെ കാവിവല്‍ക്കരണ അജണ്ടയുടെ ഭാഗമായി പിന്‍വാതില്‍ നിയമനം നേടിയ വൈസ് ചാന്‍സിലര്‍മാര്‍ സംഘപരിവാര്‍ അജണ്ടകള്‍ മാത്രമേ നടപ്പിലാക്കൂവെന്ന സമീപനമാണ് സ്വീകരിക്കുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖല നേടിയെടുത്ത ജനാധിപത്യത്തേയും, സ്വയംഭരണത്തേയും തകര്‍ക്കുന്നതിനുള്ള നടപടികളാണ് ഇവര്‍ മുന്നോട്ടുവയ്‌ക്കുന്നത്.
നവകേരള സൃഷ്ടിക്കായി വൈജ്ഞാനിക സമൂഹം രൂപപ്പെടുത്തുന്നതിന് സര്‍വ്വകലാശാലകളെ സജ്ജമാക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി കേരളത്തിലെ സര്‍വ്വകലാശാലകള്‍ ലോക റാങ്കിങ്ങിലുള്‍പ്പെടെ മുന്നോട്ടുവന്നിരിക്കുന്ന ഇന്ത്യയിലെ മികച്ച യൂണിവേഴ്‌സിറ്റികളുടേയും, കോളേജുകളുടേയും കൂട്ടത്തില്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറെയുണ്ട്. ഇത്തരം മുന്നേറ്റത്തിന്റെ ഘട്ടത്തിലാണ് സര്‍വ്വകലാശാലകളുടെ ദൈനംദിന പ്രവര്‍ത്തനത്തെ കാവി നോമിനികളായ വൈസ് ചാന്‍സിലര്‍മാരെ ഉപയോഗപ്പെടുത്തി ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ വികസനത്തേയും, പുതുതലമുറയുടെ ഭാവിയേയും തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കേരള വികസനത്തിന് ഒരു സംഭാവനയും ചെയ്യാത്ത സംഘപരിവാര്‍ കേരളത്തിന്റെ നേട്ടങ്ങളെ തകര്‍ക്കാനും ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. അതിന്റെ പ്രധാനപ്പെട്ട തെളിവാണ് ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള പരിശ്രമങ്ങള്‍. കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യപ്രകാരം ഗവര്‍ണര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം നിലപാടുകളെ സംബന്ധിച്ച് യുഡിഎഫ് അഭിപ്രായം വ്യക്തമാക്കണം.
![](/sites/default/files/2024-12/470211211_1116116903208790_4009616910959636051_n.jpg)