മട്ടാഞ്ചേരിരക്തസാക്ഷികളുടെ മണ്ണിൽ കൊച്ചിയുടെ സ്വന്തം തൊഴിലാളി നേതാവ് സഖാവ് ടി എം മുഹമ്മദിന്റെ സ്മരണാർത്ഥം ആധുനിക രീതിയിൽ പണി തീർത്ത സിപിഐ എം കൊച്ചി ഏരിയ കമ്മിറ്റിയുടെ പുതിയ ഓഫിസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർവഹിച്ചു. 2022 സെപ്തംബറിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്ററാണ് ഓഫിസിന് തറക്കല്ലിട്ടത്. പാർടി അംഗങ്ങളിൽ നിന്നും ബഹുജനങ്ങളിൽ നിന്നും ലഭിച്ച ഉദാരമായ സഹായം കൊണ്ട് നിർമിച്ച പാർടി ഓഫിസ് 24 മണിക്കൂറും പ്രവർത്തിക്കും.