കേരള സമൂഹത്തെ നടുക്കിയ ചീമേനി കൂട്ടക്കൊലയിൽ ജീവൻ പൊലിഞ്ഞ രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്കായുള്ള സ്മാരകം ഉദ്‌ഘാടനം ചെയ്തു.1987 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ദിവസമാണ് നാടിനെ നടുക്കിയ ചീമേനി കൂട്ടക്കൊല നടന്നത്. പാര്‍ട്ടി ഓഫീസില്‍ വോട്ടെടുപ്പിനു ശേഷമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന കെ വി കുഞ്ഞിക്കണ്ണന്‍, പി കുഞ്ഞപ്പന്‍, ആലവളപ്പില്‍ അമ്പു, സി കോരന്‍, എം കോരന്‍ എന്നീ 5 സഖാക്കളുടെ ജീവനാണ് കൊലയാളികൾ ഇല്ലാതാക്കിയത്. തീയിട്ടും വെട്ടിയും കുത്തിയുമുള്ള ചീമേനി കൂട്ടക്കൊല നടത്തിയത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണ്. ആ കോൺഗ്രസ്സാണ് ഇന്ന് വെള്ളരിപ്രാവിന്റെ വേഷം ധരിച്ച് മാധ്യമ സഹായത്തോടെ സമാധാനത്തിന്റെ വക്താക്കളായി അഭിനയിക്കുന്നത്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിറന്നുവീണത് മുതൽ പാർട്ടി പ്രവർത്തകരെയും നേതാക്കളെയും നശിപ്പിക്കാനുള്ള വാശിയോടെ കൊലക്കത്തി കയ്യിലെടുത്ത പാരമ്പര്യമാണ് കോൺഗ്രസിന്റേത്. അതിനെ ചെറുത്തുനിന്നാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർന്നതും ശക്തിയാർജിച്ചതും. ആ ചെറുത്തുനിൽപ്പിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ചീമേനിയിൽ ഉയർന്ന രക്തസാക്ഷി സ്മാരകം.