കേരള സമൂഹത്തെ നടുക്കിയ ചീമേനി കൂട്ടക്കൊലയിൽ ജീവൻ പൊലിഞ്ഞ രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്കായുള്ള സ്മാരകം സഖാവ് പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു.1987 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ദിവസമാണ് നാടിനെ നടുക്കിയ ചീമേനി കൂട്ടക്കൊല നടന്നത്. പാര്‍ടി ഓഫീസില്‍ വോട്ടെടുപ്പിനു ശേഷമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന കെ വി കുഞ്ഞിക്കണ്ണന്‍, പി കുഞ്ഞപ്പന്‍, ആലവളപ്പില്‍ അമ്പു, സി കോരന്‍, എം കോരന്‍ എന്നീ 5 സഖാക്കളുടെ ജീവനാണ് കൊലയാളികൾ ഇല്ലാതാക്കിയത്. തീയിട്ടും വെട്ടിയും കുത്തിയുമുള്ള ചീമേനി കൂട്ടക്കൊല നടത്തിയത് കോണ്‍ഗ്രസ് പാര്‍ടിയാണ്.