ആർഎസ്എസിനെയോ ജമാഅത്തെ ഇസ്ലാമിയെയോ വിമർശിച്ച് സംസാരിച്ചാൽ അത് ഹിന്ദു സമൂഹത്തിനോ മുസ്ലിം സമൂഹത്തിനോ എതിരാകുന്നതല്ല. ആർഎസ്എസിനേയും എസ്ഡിപിഐയേയും ജമാഅത്ത് ഇസ്ലാമിയേയും എതിർക്കുന്നതിലൂടെ വർഗീയതയേയാണ് സിപിഐ എം എതിർക്കുന്നത്. യഥാർഥ വിശ്വാസികൾ വർഗീയ വാദത്തിന് എതിരാണ്, വർഗീയ വാദികൾക്ക് വിശ്വാസവുമില്ല എന്നതാണ് യാഥാർഥ്യം. കേരളം കണ്ട മഹാപ്രതിഭകളിൽ ഒന്നാമനായ എം ടി വാസുദേവൻ നായരെ വർഗീയ ശക്തികൾ സമൂഹ മാധ്യമങ്ങളിലൂടെ ആക്രമിക്കുകയാണ്. വർഗീയ ശക്തികളുടെ വികലമായ മനസ്സിന്റെ ഭാഗമാണിത്.