Skip to main content

യുജിസി കരട് നിർദ്ദേശം സർവകലാശാലകളിൽ കാവിവൽക്കരണം നടത്താനുള്ള നീക്കം

സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കാറ്റിൽ പറത്തുകയും അക്കാദമിക യോഗ്യത അടിസ്ഥാനമാക്കാതെ ആരേയും വൈസ്‌ ചാൻസലറാക്കാൻ അവസരം നൽകുകയും ചെയ്യുന്ന യുജിസിയുടെ പുതിയ കരട്‌ ചട്ടം സർവകലാശാലകളിൽ കാവിവൽക്കരണം നടത്താനുള്ള നീക്കമാണ്. യുജിസി കരട് നിർദ്ദേശത്തിനെതിരെ സംസ്ഥാനം എതിർപ്പ് അറിയിക്കുകയും നിയമപരമായി നേരിടാനുള്ള വഴികൾ തേടുകയും ചെയ്യും.

വൈസ്‌ ചാൻസലർ (വിസി) നിയമനത്തിൽ ഗവർണർമാർക്ക്‌ വലിയ അധികാരം നൽകുന്നതും അധ്യാപക നിയമനങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങളിൽ വെള്ളം ചേർക്കുന്നതും കരാർവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതുമായ വ്യവസ്ഥകൾ അടങ്ങിയ ചട്ടഭേദഗതിക്കാണ്‌ യുജിസി രൂപം കൊടുത്തത്‌. സർവകലാശാല വിസിമാരായി അക്കാദമിക്ക്‌ വിദഗ്‌ധരെതന്നെ നിയമിക്കണമെന്ന്‌ നിർബന്ധമില്ലെന്നാണ്‌ യുജിസിയുടെ പുതിയ ചട്ടഭേദഗതി കരടിൽപറയുന്നത്‌. വ്യവസായം, പൊതുഭരണം, പൊതുനയ രൂപീകരണം, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ വൈദഗ്‌ധ്യം തെളിയിച്ചവരെയും വിസിമാരായി നിയമിക്കാമെന്നാണ്‌ പുതിയ നിലപാട്‌.

വിസി നിയമനത്തിൽ ചാൻസലർ കൂടിയായ ഗവർണർക്ക്‌ വിശാലമായ അധികാരങ്ങളാണ്‌ പുതിയ വ്യവസ്ഥയിലുള്ളത്‌. വിസിമാരെ നിയമിക്കാനുള്ള മൂന്നംഗ സെർച്ച്‌ കം സെലക്‍ഷൻ കമ്മിറ്റിയിൽ ഒരംഗത്തെ ഗവർണർ നാമനിർദേശം ചെയ്യും. രണ്ടാമത്തെ അംഗത്തെ യുജിസി ചെയർമാന്‌ നിർദേശിക്കാം. സർവകലാശാല സെനറ്റ്‌, സിൻഡിക്കേറ്റ്‌, എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി, എക്‌സിക്യൂട്ടീവ്‌ കൗൺസിൽ എന്നിങ്ങനെയുള്ള സമിതികൾക്ക്‌ ഒരാളെ നാമനിർദേശം ചെയ്യാം. കമ്മിറ്റി നൽകുന്ന അഞ്ചംഗ ചുരുക്കപ്പട്ടികയിൽനിന്ന്‌ ഒരാളെ വിസിയായി ചാൻസലർ നിയമിക്കണം. ഇത്‌ ലംഘിച്ചുള്ള വിസി നിയമനങ്ങൾ അസാധുവായിരിക്കുമെന്നും യുജിസി പറയുന്നു.

വിദഗ്‌ധർ അംഗങ്ങളായ സെർച്ച്‌ കമ്മിറ്റി രൂപീകരിക്കണമെന്നും അവർ ശുപാർശ ചെയ്യുന്ന പാനലിൽനിന്നും ഒരാളെ വിസിയായി ചാൻസലർ നിയമിക്കണമെന്നുമാണ്‌ 2018ലെ യുജിസി മാർഗനിർദേശത്തിലെ വ്യവസ്ഥ. എന്നാൽ, പുതിയ മാർഗനിർദേശത്തിൽ സെർച്ച്‌ കമ്മിറ്റി രൂപീകരിക്കുന്നത്‌ തന്നെ ഗവർണറുടെ അധികാരമാക്കി മാറ്റി. അതിൽ ഒരംഗത്തെ ഗവർണറുടെയും രണ്ടാമനെ യുജിസി ചെയർമാന്റെയും പ്രതിനിധികളുമാക്കി. ഇതുവഴി, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘപരിവാർ താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരെ മാത്രം വിസിമാരായി പ്രതിഷ്‌ഠിക്കുകയെന്ന അജണ്ട നടപ്പാക്കാനാണ്‌ കേന്ദ്രസർക്കാർ നീക്കം.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.