സംസ്ഥാന സർക്കാർ കഞ്ചിക്കോട് ബ്രൂവറിക്ക് പ്രാരംഭ അനുമതി നൽകിയ സംഭവത്തിൽ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണം പൊളിഞ്ഞതു പോലെ ജലചൂഷണമെന്ന വാദവും സ്വയം പൊളിയും. പ്രചരിപ്പിച്ച എല്ലാ കാര്യവും തെറ്റാണെന്ന് വ്യക്തമാകും. അഴിമതി ആരോപണത്തിന് 48 മണിക്കൂർ പോലും ആയുസ് ഉണ്ടായില്ല. ഇത്രയും വലിയ അഴിമതി ആരോപണം ഉന്നയിച്ചിട്ട് നിയമസഭയിൽ ഒരു അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള ധൈര്യമില്ലാത്ത ഭീരുക്കളായി പ്രതിപക്ഷം മാറി. അസംബ്ലിയിൽ കാര്യങ്ങൾ വ്യക്തമാക്കുമെന്ന് നേരത്തെ പറഞ്ഞതാണ്. എണ്ണി എണ്ണി മറുപടി കൊടുക്കും. അഴിമിതിയുടെ കാര്യത്തിൽ പ്രതിപക്ഷം പിന്നാക്കം പോയി. മാധ്യമങ്ങൾ എന്തെല്ലാം തലക്കെട്ടുകൾ കൊടുത്തു. എങ്ങനെയാണ് മനുഷ്യരെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നത്. വെള്ളത്തിന്റെ കാര്യത്തിലും ഇതാണ് നടക്കാൻ പോകുന്നത്. പ്രചരിപ്പിച്ച എല്ലാ കാര്യവും തെറ്റാണെന്ന് വ്യക്തമാകും. അഴിമതി ആരോപണത്തിന് 48 മണിക്കൂർ പോലും ആയുസ് ഉണ്ടായില്ല. വെള്ളത്തിന്റെ കാര്യവും ഇതുപോലെ സ്വയം പൊളിയും. രമേശ് ചെന്നിത്തലയെയും വി ഡി സതീശനെയും അകമഴിഞ്ഞ് പ്രത്സാഹിപ്പിക്കണമെന്ന് മാധ്യമങ്ങളോട് നേരത്തെ പറഞ്ഞത് അത്ര ആത്മവിശ്വാസമുണ്ടായത് കൊണ്ടാണ്.
