Skip to main content

കേന്ദ്ര അവഗണനയുടെ പശ്ചാത്തലത്തിലും പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറില്ലെന്ന ശക്തമായ സന്ദേശമാണ് നയപ്രഖ്യാപനം നൽകുന്നത്

ഇടതുപക്ഷ ജനാധിപത്യ മുന്നണി ലക്ഷ്യംവയ്‌ക്കുന്ന നവകേരള നിർമാണത്തിൽ ഊന്നൽ നൽകിയുള്ള നയപ്രഖ്യാപന പ്രസംഗമാണ് കഴിഞ്ഞ 17ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ നടത്തിയത്. മുൻ ഗവർണർ ആരിഫ് മൊഹമ്മദ് ഖാനിൽനിന്നും വ്യത്യസ്തമായി സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം മുഴുവനായി വായിക്കാൻ പുതിയ ഗവർണർ തയ്യാറായി. കേന്ദ്ര സർക്കാരിനെതിരെ വിമർശമുണ്ടെങ്കിലും അതിന്റെ പേരിൽ ഭരണഘടനാ ചുമതല നിർവഹിക്കുന്നതിൽനിന്ന് വിട്ടുനിൽക്കാൻ ഗവർണർ തയ്യാറായില്ലെന്നത് സ്വാഗതാർഹമാണ്. തുടർന്നുള്ള ദിവസങ്ങളിലും ഗവർണറുടെ ഭാഗത്തുനിന്നും സമാനമായ സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ബിഹാറിലേക്ക് സ്ഥലം മാറിപ്പോയ മുൻ ഗവർണർ കഴിഞ്ഞ വർഷംപോലും ഒന്നര മിനിറ്റുമാത്രം വായിച്ച് നയപ്രഖ്യാപനത്തിന്റെ ശോഭ കെടുത്താൻ ശ്രമിച്ച കാര്യം പെട്ടെന്ന് മറക്കാൻ കഴിയുന്നതല്ല.

പതിനഞ്ചാം കേരള നിയമസഭയുടെ 13-ാം സമ്മേളനത്തിന്റെ ആദ്യ ദിവസം, രണ്ട് മണിക്കൂറോളം നീണ്ട പ്രസംഗത്തിൽ ഗവർണർ വരച്ചിട്ടത് പിണറായി വിജയൻ സർക്കാർ നടപ്പാക്കിവരുന്ന നവകേരള നിർമാണത്തിന്റെ പുരോഗതിയാണ്. അതോടൊപ്പം വരും നാളുകളിൽ കേരളം കൈവരിക്കാൻ പോകുന്ന വികസനത്തിന്റെ മാർഗരേഖകൂടി അതിലുണ്ട്. എട്ടുവർഷമായി തുടരുന്ന വികസനക്ഷേമ പദ്ധതികൾ തുടരുന്നതോടൊപ്പം പാവങ്ങളും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനസമൂഹത്തിനായി നടപ്പിലാക്കുന്ന പദ്ധതികളിൽനിന്നും പിന്നോട്ടുപോകില്ലെന്ന വ്യക്തമായ സന്ദേശവും നയപ്രഖ്യാപനത്തിലുണ്ട്. വിഴിഞ്ഞം തുറമുഖത്തെ ആഗോളവ്യാപാര ഹബ്ബാക്കുമെന്ന പ്രഖ്യാപനം വലിയ പ്രതീക്ഷ നൽകുന്നതാണ്.

ആയിരക്കണക്കിന് തൊഴിലവസരങ്ങൾ നേരിട്ടും പതിനായിരക്കണക്കിനു തൊഴിലവസരങ്ങൾ പരോക്ഷമായും പ്രദാനം ചെയ്യുന്ന ഈ പദ്ധതി തലസ്ഥാനനഗരിയുടെയും സംസ്ഥാനത്തിന്റെയും സർവതോന്മുഖമായ വളർച്ചയ്‌ക്ക് കാരണമാകുമെന്നതിൽ സംശയമില്ല. ദേശീയപാതയും മലയോരഹൈവേയും ദേശീയ ജലപാതയും പൂർത്തിയാകുന്നതോടെ ഗതാഗതരംഗത്തുണ്ടാകുന്ന കുതിപ്പ് സ്വാഭാവികമായും കേരള വികസനത്തിന് ആക്കം കൂട്ടും. വിഴിഞ്ഞം, കൊല്ലം, ബേപ്പുർ, അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ച് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ തീരദേശ കപ്പൽ ഗതാഗതത്തെക്കുറിച്ചും നയപ്രഖ്യാപനം പറയുന്നുണ്ട്. അതോടൊപ്പം വിദ്യാഭ്യാസ,ആരോഗ്യ മേഖലകളിലും ഊന്നൽ നൽകാൻ സർക്കാർ മറന്നിട്ടില്ല. ഉന്നത വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമാക്കി "സ്‌റ്റഡി ഇൻ കേരള’ പദ്ധതിയെക്കുറിച്ചും പറയുന്നുണ്ട്. എന്നാൽ ഇതിലുള്ള ഏറ്റവും പ്രധാന നിർദേശങ്ങളിലൊന്ന് എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും നൈപുണ്യ വികസന കോഴ്സുകൾക്കും കരിയർ പ്ലാനിങ്ങിനുമുള്ള കേന്ദ്രം ആരംഭിക്കുമെന്നതാണ്. നൈപുണ്യ വികസന ഇന്ത്യയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന മോദി ഭരിക്കുന്ന രാജ്യത്ത് 5 ശതമാനമാണ് നൈപുണ്യം ലഭിച്ച തൊഴിൽ സേന. ഈ ഘട്ടത്തിലാണ് ഒരു തൊഴിൽ പഠിക്കാൻ കേരളത്തിലെ വിദ്യാർഥികൾക്ക്‌ അവസരമൊരുങ്ങുന്നത്. ഇത് തൊഴിലില്ലായ്മ പരിഹരിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്പാണ്. അതോടൊപ്പം ജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ചുവടുമാറ്റവും. വ്യവസായസൗഹൃദത്തിൽ കേരളം നിലവിൽ ഒന്നാംസ്ഥാനം അലങ്കരിക്കുന്ന സംസ്ഥാനമാണ് എന്ന കാര്യവും ഇതോടൊപ്പം ചേർത്തുവായിക്കണം.

മറ്റൊരു സംസ്ഥാനത്തിനും കൈവരിക്കാൻ കഴിയാത്ത, വികസിത രാഷ്ട്രങ്ങൾക്കുപോലും അപ്രാപ്യമായ ഒരു ലക്ഷ്യത്തിലേക്കാണ് കേരളം മുന്നേറുന്നത്. അതോടൊപ്പം തന്നെ വയനാട് ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസം ലക്ഷ്യമിട്ട് നിർമിക്കുന്ന രണ്ട് ടൗൺഷിപ്പുകളുടെ പ്രവർത്തനവും ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന പ്രഖ്യാപനവും കഷ്ടത അനുഭവിക്കുന്നവരോടുള്ള സർക്കാരിന്റെ അനുഭാവമാണ് പ്രകടമാക്കുന്നത്.

ഇത്തരം നൂതനമായ സംരംഭങ്ങൾ ഏറ്റെടുക്കുമ്പോഴും പാവങ്ങളോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടുമുള്ള കൂറ് ആവർത്തിച്ച് ഉറപ്പിക്കുന്നുണ്ട് സർക്കാർ. കേന്ദ്ര അവഗണനയുടെ പശ്ചാത്തലത്തിൽ ഈ വിഭാഗം ജനങ്ങൾക്കായി നടപ്പിലാക്കുന്ന പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമ പ്രവർത്തനങ്ങളിൽനിന്നും പിന്മാറില്ലെന്ന ശക്തമായ സന്ദേശം നയപ്രഖ്യാപനം നൽകുന്നു. അതിലൊന്ന് അതിദാരിദ്ര്യം അനുഭവിക്കുന്ന 64006 പേരേ അതിൽനിന്നും മുക്തരാക്കുമെന്ന പ്രഖ്യാപനമാണ്. മറ്റൊരു സംസ്ഥാനത്തിനും കൈവരിക്കാൻ കഴിയാത്ത, വികസിത രാഷ്ട്രങ്ങൾക്കുപോലും അപ്രാപ്യമായ ഒരു ലക്ഷ്യത്തിലേക്കാണ് കേരളം മുന്നേറുന്നത്. അതോടൊപ്പം തന്നെ വയനാട് ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസം ലക്ഷ്യമിട്ട് നിർമിക്കുന്ന രണ്ട് ടൗൺഷിപ്പുകളുടെ പ്രവർത്തനവും ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന പ്രഖ്യാപനവും കഷ്ടത അനുഭവിക്കുന്നവരോടുള്ള സർക്കാരിന്റെ അനുഭാവമാണ് പ്രകടമാക്കുന്നത്.

ഭൂമിയില്ലാത്തവർക്ക് ഭൂമിയും വീടില്ലാത്തവർക്ക് വീടും നൽകുമെന്ന പ്രഖ്യാപനവും ഇതു തന്നെയാണ് തെളിയിക്കുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷംമാത്രം 1.80 ലക്ഷം കുടുംബങ്ങൾക്കാണ് പട്ടയം നൽകിയത്. 1.20 ലക്ഷം പട്ടയം നൽകും. മൂന്ന് ലക്ഷം കുടുംബങ്ങൾക്കാണ് സ്വന്തമായി ഭൂമി ലഭിക്കുന്നത്. 1957 ലെ ഇ എം എസ് സർക്കാർ തുടങ്ങിവച്ച, ഭൂമിയില്ലാത്തവർക്ക് ഭൂമി നൽകുക എന്ന മുദ്രാവാക്യത്തിന്റെ തുടർച്ചയായി വേണം ഇതിനെ കാണാൻ. അതോടൊപ്പം വീടില്ലാത്തവർക്ക് വീട്‌ നൽകാനുള്ള നടപടിയും തുടരുമെന്നും നയപ്രഖ്യാപനത്തിലുണ്ട്. പിണറായി സർക്കാർ അധികാരമേറി എട്ട് വർഷത്തിനിടയ്‌ക്ക് 4.24 ലക്ഷം കുടുംബങ്ങൾക്കാണ് ലൈഫ് പദ്ധതിക്ക് കീഴിൽ വീട് നൽകിയത്. 1.13 ലക്ഷം വീട് നിർമാണത്തിന് കരാറായി. ഈ സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് 5, 38,518 വീട് നൽകാനാണ് ലക്ഷ്യമിടുന്നത്.

വയോജനങ്ങൾക്ക് സാമൂഹ്യമായ ഒത്തുചേരലിനും മാനസികോല്ലാസം ലക്ഷ്യമാക്കിയുമുള്ള ശാസ്ത്രീയമായ പദ്ധതികളും ആവിഷ്കരിക്കേണ്ടതുണ്ട്. വയോജനങ്ങൾക്കായും കരുതലിന്റെ കൈകൾ ഉയർത്തുമെന്ന സന്ദേശമാണ് നയപ്രഖ്യാപനത്തിലൂള്ളത്.

വയോജനങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് കുടുംബശ്രീയുടെ ‘കെ കെയർ’ പദ്ധതി മെച്ചപ്പെട്ട സാന്ത്വന പരിചരണ സംവിധാനമായി മാറ്റുമെന്ന പ്രഖ്യാപനവും ശ്രദ്ധേയമാണ്. ഇതോടൊപ്പം ഹോം കെയർ യൂണിറ്റുകൾ വികസിപ്പിക്കാനും ടെലി മെഡിസിൻ സൗകര്യങ്ങൾ സംയോജിപ്പിക്കാനും പരിപാടിയുണ്ട്. നിലവിൽ "വയോരക്ഷ’ "വയോമിത്രം’ തുടങ്ങിയ പദ്ധതികൾ ഉണ്ടെങ്കിലും വിപുലീകരണം ആവശ്യമാണ്. വയോജനങ്ങൾക്ക് സാമൂഹ്യമായ ഒത്തുചേരലിനും മാനസികോല്ലാസം ലക്ഷ്യമാക്കിയുമുള്ള ശാസ്ത്രീയമായ പദ്ധതികളും ആവിഷ്കരിക്കേണ്ടതുണ്ട്. വയോജനങ്ങൾക്കായും കരുതലിന്റെ കൈകൾ ഉയർത്തുമെന്ന സന്ദേശമാണ് നയപ്രഖ്യാപനത്തിലൂള്ളത്.

മോദി സർക്കാർ മുന്നോട്ടു വയ്‌ക്കുന്ന നവഉദാരവാദനയങ്ങൾ തള്ളിക്കളഞ്ഞ്‌ പ്രായോഗിക ബദലുകൾ മുന്നോട്ടു വയ്‌ക്കുന്നു എന്നതാണ് നയ പ്രഖ്യാപനത്തിന്റെ ഉള്ളടക്കം. എന്നാൽ ഇത്‌ ബോധപൂർവം മറച്ചുവച്ച് കേന്ദ്രവിമർശം കേരള സർക്കാർ മയപ്പെടുത്തിയെന്ന ആഖ്യാനമാണ് മുഖ്യധാരാ മാധ്യമങ്ങൾ നൽകിയത്. മനോരമ ഉൾപ്പെടെ നയപ്രഖ്യാപന പ്രസംഗം ഒന്നാം പേജിൽപ്പോലും നൽകാൻ തയ്യാറായില്ല. ഉൾപേജിൽ നൽകിയ വാർത്തയിലാകട്ടെ "കേന്ദ്രത്തോട് മയ’മെന്നും "വമ്പൻ പ്രഖ്യാപനങ്ങൾ’ ഇല്ലെന്നും തട്ടിവിട്ടു. ഇതേ ആഖ്യാനമാണ് മാതൃഭൂമിയായാലും മാധ്യമമായാലും സ്വീകരിച്ചത്. കേരള കൗമുദി മുഖ്യവാർത്തയാക്കിയെങ്കിലും "ഇനി അനുനയം’ എന്ന മറ്റ് മാധ്യമങ്ങളുടെ തെറ്റായ ആഖ്യാനമാണ് തലക്കെട്ട്‌ നൽകിയിട്ടുള്ളത്. കേന്ദ്ര സർക്കാരിന് നേതൃത്വം നൽകുന്ന ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയവുമായി ഒരു തരത്തിലുള്ള യോജിപ്പും എൽഡിഎഫിനോ സിപിഐ എമ്മിനോ ഇല്ല. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിലുള്ള ബന്ധം വഷളാകുന്നതിനുള്ള പ്രധാന കാരണം ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായി കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതുകൊണ്ടാണ്. സംസ്ഥാന സർക്കാരിന് അർഹമായ സാമ്പത്തിക സഹായം പോലും നൽകുന്നതിൽനിന്നും കേന്ദ്രം മുഖം തിരിഞ്ഞു നിൽക്കുന്നതാണ് പ്രശ്നം. അതോടൊപ്പം ഗവർണർപദവി ഉപയോഗിച്ച് സുഗമമായി ഭരണം നടത്തിക്കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതിനെയാണ് പിണറായി വിജയൻ സർക്കാർ എതിർക്കുന്നത്. ഇക്കാര്യം ഈ വർഷത്തെ നയപ്രഖ്യാപന പ്രസംഗത്തിലും മറയില്ലാതെ പറയുന്നുണ്ട്.

കേന്ദ്ര ശ്രദ്ധയിൽ കൊണ്ടുവരേണ്ട പ്രസക്തമായ കാര്യങ്ങൾ സഭ്യമായ ഭാഷയിൽ നയപ്രഖ്യാപനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതുപോര, ഭൂരിപക്ഷം മാധ്യമങ്ങളും സ്വീകരിക്കുന്ന സഭ്യേതരമായ ഭാഷയിൽ അന്തിച്ചർച്ചയിലെന്നപോലെ നയപ്രഖ്യാപന പ്രസംഗം തരംതാഴണമെന്നാണെങ്കിൽ അത് എൽഡിഎഫ് സർക്കാരിന്റെ നയമല്ലതന്നെ.

വൈവിധ്യങ്ങളെ ഉൾക്കൊണ്ട ഒരു രാജ്യത്ത് വ്യത്യാസങ്ങളെ ഏകീകരിക്കാനുള്ള ശ്രമങ്ങൾ ഭരണഘടനാ മൂല്യങ്ങൾക്കും ദേശീയ പ്രസ്ഥാനത്തിന്റെ ശ്രേഷ്ഠമായ ആദർശങ്ങൾക്കും എതിരാണെന്ന നയപ്രഖ്യാപനത്തിലെ പരാമർശം ഹിന്ദുത്വ രാഷ്ട്രീയത്തിനും മോദിയുടെ സ്വേച്ഛാധിപത്യ നീക്കങ്ങൾക്കും എതിരായ രാഷ്ട്രീയ പ്രസ്താവനയാണ്. അതോടൊപ്പം തന്നെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര നടപടിക്കെതിരെയുള്ള കേരളത്തിന്റെ ശബ്ദവും നയപ്രഖ്യാപന പ്രസംഗത്തിൽ പ്രതിഫലിക്കുന്നുണ്ട്. സംസ്ഥാനത്തെ സാമ്പത്തികമായി തകർക്കുന്ന കേന്ദ്ര നിലപാടിൽ ഉൽക്കണ്ഠ രേഖപ്പെടുത്തുന്ന പ്രമേയം ദേശീയപാതയ്‌ക്ക് സ്ഥലമെടുക്കാൻ കിഫ്ബി നൽകിയ 6000 കോടി വായ്പാ പരിധിയിൽ ഉൾപ്പെടുത്തിയ നടപടി പുനഃപരിശോധിക്കണമെന്നും വിഴിഞ്ഞം തുറമുഖത്തിന്റെ വയബലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്നും അഭ്യർഥിക്കുന്നുണ്ട്. കേന്ദ്ര ശ്രദ്ധയിൽ കൊണ്ടുവരേണ്ട പ്രസക്തമായ കാര്യങ്ങൾ സഭ്യമായ ഭാഷയിൽ നയപ്രഖ്യാപനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതുപോര, ഭൂരിപക്ഷം മാധ്യമങ്ങളും സ്വീകരിക്കുന്ന സഭ്യേതരമായ ഭാഷയിൽ അന്തിച്ചർച്ചയിലെന്നപോലെ നയപ്രഖ്യാപന പ്രസംഗം തരംതാഴണമെന്നാണെങ്കിൽ അത് എൽഡിഎഫ് സർക്കാരിന്റെ നയമല്ലതന്നെ.
 

കൂടുതൽ ലേഖനങ്ങൾ

മാർച്ച് 19 സ. ഇഎംഎസ് ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി

മാർച്ച് 19 സ. ഇഎംഎസ് ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി. സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. എം എ ബേബി, പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. എ കെ ബാലൻ, പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സ. ടി പി രാമകൃഷ്‌ണൻ, സ.

പ്രവാസിക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും

സ. പിണറായി വിജയൻ

പ്രവാസികള്‍ക്കായി നിലവിലുള്ള ക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിലും കാലോചിതമായി പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലും സര്‍ക്കാര്‍ ഊന്നല്‍ നല്‍കിവരുകയാണ്.

കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാകും

സ. പിണറായി വിജയൻ

കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സമയബന്ധിതമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരുമായി വിശദമായി ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി തലത്തില്‍ ഈ മാസം യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഗൗരവമായ വിഷയമാണിത്.

കേരളം രാജ്യത്ത് ബദൽ വികസന മാതൃക ഉയർത്തുന്നുവെന്നതിനുള്ള മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമായി നമുക്ക് മാറാനായത്

സ. പിണറായി വിജയൻ

കേരളം രാജ്യത്ത് ബദൽ വികസന മാതൃക ഉയർത്തുന്നുവെന്നതിനുള്ള മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമായി നമുക്ക് മാറാനായത്.