കഞ്ചിക്കോട് സ്ഥാപിക്കുന്ന എഥനോൾ നിർമ്മാണ ഫാക്ടറിക്കെതിരെ കോൺഗ്രസ്-ബിജെപി നേതാക്കന്മാർ അനാവശ്യ വിവാദങ്ങളാണ് ഉയർത്തുന്നത്. കർണാടകത്തിലെയും മഹാരാഷ്ട്രയിലെയും സ്പിരിറ്റ് ലോബികൾക്ക് വേണ്ടിയാണ് ഈ രണ്ടു കൂട്ടരും പ്രവർത്തിക്കുന്നത്. ഒരു വർഷം 18 കോടി ലിറ്റർ ഇവിടെ തന്നെ ഉൽപ്പാദിപ്പിക്കുക എന്നതാണ് ഈ ഫാക്ടറി പ്രധാനമായും ലക്ഷ്യമിടുന്നത്. കോടിക്കണക്കിന് ലിറ്റർ സ്പിരിറ്റ് ഒരു വർഷം കേരളത്തിൽ എത്തിക്കുന്നതിലൂടെ കടത്തുകൂലി ഇനത്തിൽ മാത്രം 300 കോടി രൂപയിലേറെചിലവാകുന്നുണ്ട്. കർണാടകത്തിലെയും മഹാരാഷ്ട്രയിലെയും സ്പിരിറ്റ് നിർമ്മാണ കമ്പനിയുടെ ഉടമസ്ഥന്മാരാണ് പ്രധാന കോൺഗ്രസ്-ബിജെപി നേതാക്കന്മാർ എന്നത് ശ്രദ്ധേയമാണ്. കർണാടക രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് തന്നെ സ്പിരിറ്റ് ലോബികൾ കൂടിയാണ് . കള്ളപ്പണത്തിന്റെ ആശാന്മാരായ ഈ സ്പിരിറ്റ് ലോബികൾക്ക് വേണ്ടിയാണ് കോൺഗ്രസും ബിജെപിയും അനാവശ്യ വിവാദങ്ങൾ ഉയർത്തി എതിർപ്പുമായി രംഗത്ത് വരുന്നത്.
ഒരുതുള്ളി ഭൂഗർഭജലം പോലും ഇതിനായി ഉപയോഗിക്കില്ല എന്നും കുടിവെള്ളത്തിന് പ്രയാസം ഉണ്ടാകുന്ന ഒന്നുമുണ്ടാകില്ല എന്നും കണക്കുകൾ സഹിതം സർക്കാർ വെളിപ്പെടുത്തിയിട്ടുണ്ട് . രണ്ടുവർഷം മുമ്പ് പ്രഖ്യാപിച്ച എക്സൈസ് നയത്തിന്റെ ഭാഗമായി ആണ് കേരളത്തിൽ എഥനോൾ ഫാക്ടറി ആരംഭിക്കുന്നത് . കേരളത്തിൽ വ്യവസായവും അതിലൂടെ തൊഴിൽ ലഭ്യമാക്കാൻ ഉള്ള പദ്ധതിയാണ് കർണാടക മഹാരാഷ്ട്ര സ്പിരിറ്റ് ലോബികൾക്ക് വേണ്ടി കോൺഗ്രസും ബിജെപിയും ഒരുമിച്ച് എതിർക്കുന്നത് . പുതിയതായി ആരംഭിക്കുന്ന കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴിക്ക് വേണ്ടി 1500 ഏക്കർ ഭൂമി ഈ മേഖലയിൽ സർക്കാർ അക്യുയർ ചെയ്തു കഴിഞ്ഞു. നിരവധിയായ തൊഴിൽ സ്ഥാപനങ്ങളിലൂടെ ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ ലഭ്യമാക്കുന്ന ഈ വ്യവസായ ഇടനാഴിയെ തകർക്കുക എന്ന ഗൂഢ ലക്ഷ്യം കൂടെ ഇതിൽ പിന്നിലുണ്ട് . നാട്ടിൽ എന്ത് വ്യവസായം വന്നാലും കണ്ണും പൂട്ടി എതിർക്കുന്ന ഒരു പ്രതിപക്ഷമായി കേരളത്തിലെ പ്രതിപക്ഷം മാറി. യുഡിഎഫ് ബിജെപി സഖ്യം കുറേക്കാലമായി കേരളത്തിലെ വികസനത്തെ എതിർക്കുകയും അതിനെതിരായ അനാവശ്യ വിവാദങ്ങൾ ഉയർത്തുകയും ചെയ്യുന്ന അവസ്ഥയാണ് ഈ നാളുകളിൽ നടന്നുവരുന്നത് .കേരളത്തിൽ അല്ലാതെ ലോകത്ത് ഒരിടത്തും ഇതുപോലെത്തെ ഒരു പ്രതിപക്ഷത്തെ കാണാൻ ആകില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.
