Skip to main content

രാജ്യമാകെയുള്ള ഭിന്നശേഷി സമൂഹത്തെ അപമാനിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്നതാണ് കേന്ദ്രബജറ്റിലെ സമീപനം

രാജ്യമാകെയുള്ള ഭിന്നശേഷി സമൂഹത്തെ അപമാനിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്നതാണ് കേന്ദ്രബജറ്റിലെ സമീപനം. ഇത് ക്ഷമിക്കാൻ പറ്റാത്തതാണ്. കോർപ്പറേറ്റുകൾക്ക് കോടികൾ ആനുകൂല്യങ്ങൾ കോരിച്ചൊരിയുന്നവർ ഈ അരികുവല്കൃത സമൂഹത്തോട് കാണിച്ച അവഗണന ആധുനിക നാഗരികസമൂഹത്തിന് നിരക്കാത്തതാണ്.

ഭിന്നശേഷി മേഖലയിലെ സംഘടനകളും സാമൂഹ്യപ്രവർത്തകരും ഒന്നടങ്കം ദീർഘനാളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ബജറ്റ് നീക്കിവെപ്പ് ആവശ്യത്തെ പുറംകാൽ കൊണ്ട് തട്ടി തെറിപ്പിച്ചിരിക്കുകയാണ് ബജറ്റിൽ. നാമമാത്രമായ വർദ്ധനമാത്രം ഭിന്നശേഷി ശാക്തീകരണത്തിനായുള്ള വകുപ്പുതല പ്രവർത്തനങ്ങൾക്ക് നീക്കിവച്ച് ഭിന്നശേഷി സഹോദരങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പരിശ്രമമാണ് ബജറ്റിൽ നടത്തിയിരിക്കുന്നത്. ആകെ ബജറ്റ് വിഹിതത്തിൻ്റെ 0.025 ശതമാനം മാത്രമാണ് ഈ മേഖലക്കായുള്ള നീക്കിവെപ്പെന്നത് ഭിന്നശേഷി ക്ഷേമ പ്രവർത്തനങ്ങളോടുള്ള തുറന്ന അവജ്ഞ വിളിച്ചോതുന്നതാണ്.

കേന്ദ്ര സർക്കാർ അഭിമാനപദ്ധതിയായി അവതരിപ്പിച്ചു പോരുന്ന ആക്സസിബിൾ ഇന്ത്യ ക്യാമ്പയിനിനെയും ഭിന്നശേഷി അവകാശ നിയമത്തിൻ്റെ നടത്തിപ്പിനെയും പുല്ലുവില കല്പിക്കാത്ത സമീപനമാണ് ബജറ്റ് വിഹിതം നോക്കിയാൽ കാണുക. ഈ പ്രവർത്തനങ്ങൾക്ക് 2022-23 ബജറ്റിൽ അനുവദിച്ചതിൻ്റെ പകുതിയിൽ താഴേക്ക് കുറച്ചിരിക്കുകയാണ് ഈ ബജറ്റിലെ വിഹിതം.

കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുള്ള നീക്കിവെപ്പിലും വലിയ വെട്ടിച്ചുരുക്കലാണ് നടത്തിയിരിക്കുന്നതെന്ന് മന്ത്രി ഡോ. ബിന്ദു ചൂണ്ടിക്കാട്ടി. ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കായുള്ള ക്ഷേമ ഫണ്ടിൽ തുടർച്ചയായ രണ്ടു വർഷങ്ങളിൽ കുത്തനെ ഇടിവു വന്നതിനെപ്പറ്റി സാമ്പത്തിക സർവ്വേ മുന്നറിയിപ്പു നൽകിയിരുന്നതും കേന്ദ്രബജറ്റിൽ പാടെ അവഗണിച്ചു.

നാമമാത്രമായ സ്ഥാപനങ്ങൾക്ക് നേരിയ വിഹിതവർദ്ധന വരുത്തിയതുകൊണ്ട് മറച്ചുവെക്കാവുന്നതും മറികടക്കാവുന്നതുമായ പ്രതിസന്ധിയല്ല ഈ ബജറ്റ് മൊത്തത്തിൽ ഭിന്നശേഷി ക്ഷേമ പ്രവർത്തന മേഖലയിൽ ഉണ്ടാക്കിയിരിക്കുന്നത്. അതി തീവ്രമായ പ്രതിസന്ധിയിലേക്ക് ഭിന്നശേഷിക്ഷേമ പ്രവർത്തനങ്ങളാകെ പതിക്കുമെന്ന് വ്യക്തമാക്കിത്തരികയാണ് ഈ ബജറ്റ്.

പാവപ്പെട്ടവരോടും അരികുവല്കൃതരോടുമുള്ള പരിഗണന തൊട്ടുതീണ്ടാത്തതിന് മകുടോദാഹരണമാണ് ഇന്ദിര ഗാന്ധി ദേശീയ ഭിന്നശേഷി പെൻഷൻ പദ്ധതിയ്ക്കുള്ള വിഹിതം തെല്ലു പോലും കൂട്ടാതെയുള്ള ബജറ്റ് പ്രഖ്യാപനം. പെൻഷൻ വർധന നിർബന്ധമായും വേണമെന്ന പാർലമെണ്ടറി സ്ഥിരംസമിതി യുടെ ശുപാർശകളെ പോലും കാറ്റിൽ പറത്തിയിരിക്കുകയാണ് ധനമന്ത്രി ബജറ്റിൽ. 2012ൽ നൽകിപ്പോരുന്ന മുന്നൂറുരൂപയാണ് ഈ ബജറ്റിനു ശേഷവും പെൻഷനായി ഇവർക്ക് ലഭിക്കുക. വേണ്ടത്ര തൊഴിലവസരം ലഭ്യമല്ലാത്തവരായ ഭിന്നശേഷി ജനതയുടെ ഏകാശ്രയമായ പെൻഷനോടുള്ള ഈ സമീപനം നടുക്കമുളവാക്കുന്നതാണ്.
 

കൂടുതൽ ലേഖനങ്ങൾ

എവിടെയായാലും, ഏത് സാഹചര്യത്തിലായാലും ഈ പ്രസ്ഥാനത്തിനു കാവലായി നിൽക്കുന്ന സഖാക്കൾക്കും അനുഭാവികൾക്കും സഹയാത്രികർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യവും

സ. പിണറായി വിജയൻ

കേരളമിന്ന് ആത്മവിശ്വാസത്തോടെയും വ്യക്തമായ ദിശാബോധത്തോടെയും മുന്നോട്ടു പോകുന്ന ഘട്ടത്തിലാണ്. ഈ മുന്നേറ്റത്തെ അംഗീകരിക്കാൻ കഴിയാത്ത ചിലർ, സത്യങ്ങളെ മറച്ചുവെക്കാനും നുണകൾക്കു നിറം കൊടുക്കാനും ശ്രമിക്കുന്നതു ശക്തിയുക്തം തുടരുകയാണ്.

എഫ്.സി.ആർ.എ നിയമ ഭേദഗതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണം

സ. പിണറായി വിജയൻ

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടക്കുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്.

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടക്കുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടക്കുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

യുദ്ധമോഹികളായ സാമ്രാജ്യത്വവും ഇടറിവീഴുന്ന നിർധന മനുഷ്യനും ചർച്ചയാകുന്ന കാലത്തോളം കയ്യൂർ സ്‌മരണകൾ നമ്മെ മാടിവിളിക്കും

യുദ്ധമോഹികളായ സാമ്രാജ്യത്വവും ഇടറിവീഴുന്ന നിർധന മനുഷ്യനും ചർച്ചയാകുന്ന കാലത്തോളം കയ്യൂർ സ്‌മരണകൾ നമ്മെ മാടിവിളിക്കും. വടക്കേ മലബാറിലെ ആ കൊച്ചുഗ്രാമം ലോക വിപ്ലവപോരാട്ടങ്ങളുടെ പാഠപുസ്‌തകമാകുന്നത്‌ അതൊക്കെക്കൊണ്ടാണ്‌.