Skip to main content

കേന്ദ്ര ബജറ്റ് പൂർണമായും കേരളത്തെ അവഗണിച്ചു

കേരളത്തെ പൂർണമായും അവഗണിച്ച ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചത്. ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ തന്നെ കാറ്റിൽപ്പറത്തി, തെരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങൾക്ക് മാത്രം രാഷ്ട്രീയ താത്പര്യങ്ങൾ മുൻനിർത്തി സഹായങ്ങൾ പ്രഖ്യാപിക്കുന്നതാണ് ഈ ബജറ്റ്. വയനാടിനോ വിഴിഞ്ഞം പദ്ധതിക്കോ ഒരു സഹായവും ബജറ്റിലില്ല. കേരളം ആവശ്യപ്പെട്ട 24000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് നിരാകരിക്കപ്പെട്ടു. കേരളത്തിനായി എയിംസോ കോച്ച് ഫാക്ടറിയോ പ്രത്യേക റെയിൽവേ ലൈനോ ഒന്നും ബജറ്റിൽ ഇല്ല. കേന്ദ്രസർക്കാർ അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക ഞെരുക്കത്തിന് പിന്നാലെയാണ് ബജറ്റിലെ ഈ അവഗണന.
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള സുസ്ഥിരവികസനത്തെയും, ഹരിത കർമ്മ സേനയെയും മാലിന്യ നിര്‍മാര്‍ജനത്തെയും, സ്വയം സഹായക സംഘങ്ങളെയുമെല്ലാം മാതൃകകളായി ഇന്നലെ എക്കണോമിക് സർവേയിൽ പരാമർശിച്ചിരുന്നു. കേരളത്തിന്റെ ഈ മാതൃകകൾക്ക് തുരങ്കം വെക്കുന്ന ബജറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെട്ടത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്നതാണ് ഈ ബജറ്റും. 86000 കോടിയായി വിഹിതം തുടരുകയാണ്. തൊഴിലുറപ്പ് പദ്ധതിക്ക് അർഹമായ പരിഗണനയില്ല. വിഹിതം വർധിപ്പിക്കണമെന്ന് കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വലിയ ആവശ്യമുയർന്നിട്ടും പരിഗണിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.
 

കൂടുതൽ ലേഖനങ്ങൾ

പാവങ്ങളുടെ അരിവിഹിതം തടയാൻ യുഡിഫ് എംപിമാർ കുതന്ത്രം പ്രയോഗിച്ചു

സ.കെ എൻ ബാലഗോപാൽ

സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം പ്രയോഗിക്കുക. നാട്ടിലുള്ള പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമിക്കുക.
കേരളത്തിലെ രണ്ട് യു ഡി എഫ് എംപിമാർ ഇന്ത്യൻ പാർലമെന്റിൽ ചെയ്ത ഒരു കാര്യത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. കഴിഞ്ഞദിവസം പാർലമെന്റിൽ അവർ ഉന്നയിച്ച ഒരു ചോദ്യം ചുവടെ ചേർക്കാം.

കേരളത്തിൽ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്

സ. പിണറയി വിജയൻ

കേരളത്തിൽ നിങ്ങൾ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്.

ഡോ. ബി ആർ അംബേദ്കർ ചരമദിനം

ഇന്ന് ഡോ. ബി ആർ അംബേദ്കറുടെ ചരമദിനമാണ്. ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്നുമാത്രമല്ല സഹസ്രാബ്ദങ്ങളായി ഇന്ത്യയെ വരിഞ്ഞു മുറുക്കിയിരുന്ന ജാതി അടിമത്തത്തിൽ നിന്നുകൂടി നമ്മുടെ രാജ്യത്തെ മോചിപ്പിക്കാൻ പ്രവർത്തിച്ച ചരിത്ര പുരുഷനായിരുന്നു അംബേദ്കർ.