Skip to main content

അങ്കണവാടി വർക്കർമാരെയും ഹെൽപ്പർമാരെയും തൊഴിലാളികളായി പരിഗണിക്കില്ലെന്ന്‌ കേന്ദ്രസർക്കാർ

അങ്കണവാടി വർക്കർമാരെയും ഹെൽപ്പർമാരെയും തൊഴിലാളികളായി പരിഗണിക്കില്ലെന്ന്‌ കേന്ദ്രസർക്കാർ. കേന്ദ്രാവിഷ്‌കൃത പദ്ധതിയിലെ ‘സന്നദ്ധ’ അങ്കണവാടി പ്രവർത്തകരെ തൊഴിലാളികളായി കണക്കാക്കണമെന്ന ഗുജറാത്ത്‌ ഹൈക്കോടതി ഉത്തരവിന്‌ എതിരെ അപ്പീൽ നൽകുമെന്നും കേന്ദ്രം ലോക്‌സഭയിൽ അറിയിച്ചു. അങ്കണവാടി വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വനിതാ, ശിശുക്ഷേമ മന്ത്രാലയവും വ്യക്തമാക്കി. ആശാവർക്കർമാരുടെ ഇൻസെന്റീവ്‌ അടുത്തകാലത്തൊന്നും വർധിപ്പിക്കില്ലെന്ന്‌ ആരോഗ്യമന്ത്രി ജെ പി നദ്ദ രാജ്യസഭയെ അറിയിച്ചിരുന്നു.

അങ്കണവാടി വർക്കർമാരും ഹെൽപ്പർമാരും 1972ലെ ഗ്രാറ്റുവിറ്റി നിയമത്തിന്‌ കീഴിലുള്ളവരാണെന്നും ഗ്രാറ്റുവിറ്റിക്ക്‌ അവകാശമുണ്ടെന്നും 2022 ഏപ്രിലിലാണ് സുപ്രീംകോടതി വിധിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ്‌ ഗുജറാത്ത്‌ ഹൈക്കോടതി 2024 നവംബറിൽ അങ്കണവാടി വർക്കർമാരെയും ഹെൽപ്പർമാരെയും സർക്കാർ ജീവനക്കാർക്കുള്ള എല്ലാ ആനുകൂല്യങ്ങളുമുള്ള സ്ഥിരം ജീവനക്കാരായി കണക്കാക്കണമെന്ന്‌ ഉത്തരവിട്ടത്‌. സിഐടിയുവിൽ അഫിലിയേറ്റ്‌ ചെയ്‌ത അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും അഖിലേന്ത്യാ ഫെഡറേഷന്റെ (എഐഎഫ്‌എഡബ്ല്യുഎച്ച്‌) ഭാഗമായ ഗുജറാത്ത്‌ അങ്കണവാടി കർമചാരി സംഘടന കേസിൽ കക്ഷിയായിരുന്നു. അങ്കണവാടി ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിധി പെട്ടെന്ന്‌ നടപ്പാക്കണമെന്ന്‌ ആവശ്യം ശക്തമായതോടെയാണ്‌ വിധി ചോദ്യംചെയ്യാൻ കേന്ദ്രം രംഗത്തെത്തിയത്‌.

കൂടുതൽ ലേഖനങ്ങൾ

ലെനിൻ; ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി ലെനിന്റെ ഓർമ്മദിവസമാണിന്ന്. പുതിയൊരു ലോകക്രമം എന്ന മനുഷ്യരാശിയുടെ സ്വപ്നം സാധ്യമാണെന്ന് ലോകത്തെ പഠിപ്പിച്ച മഹാരഥൻ.

ലോകത്താകമാനമുള്ള മര്‍ദ്ദിത ജനവിഭാഗങ്ങളുടെ പോരാട്ടങ്ങൾക്ക് ലെനിന്റെ ഐതിഹാസിക സ്മരണ എക്കാലവും പ്രചോദനമാവും

സ. പിണറായി വിജയൻ

മഹാനായ ലെനിന്റെ ഓർമ്മദിനമാണ് ഇന്ന്. മാർക്സിസം കേവലം തത്വചിന്തയല്ലെന്ന കാൾ മാർക്സിൻ്റെ കാഴ്ചപ്പാടിനെ പ്രയോഗവൽക്കരിച്ചു എന്നതാണ് ലെനിൻ്റെ ഏറ്റവും വലിയ സംഭാവന. ലെനിൻ നേതൃത്വം നൽകിയ റഷ്യൻ വിപ്ലവത്തിലൂടെ മാർക്സിസം - ലെനിനിസം ലോകത്തിൻ്റെ വിപ്ലവ സിദ്ധാന്തമായി വളരുകയായിരുന്നു.

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ വിഎസ് ഭവൻ സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ വിഎസ് ഭവൻ മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കേണ്ട വർത്തമാനകാലത്ത് ഇ ബാലാനന്ദന്റെ സ്മരണ നമുക്ക് പുതിയ ഊർജമേകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ ശക്തനായ ദേശീയ നേതാവും മികച്ച പാർലമെന്റേറിയനുമായിരുന്നു സ. ഇ ബാലാനന്ദൻ. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 17 വർഷം തികയുന്നു. 2009 ജനുവരി 19 നാണ്‌ അദ്ദേഹം അന്തരിച്ചത്‌. കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാളായിരുന്നു ഇ ബാലാനന്ദൻ.