Skip to main content

യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനും വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സര്‍വ്വീസ് കമ്മീഷനുകളും മുഖേന നടത്തുന്ന നിയമന ശിപാര്‍ശകള്‍ കണക്കിലെടുക്കുമ്പോള്‍ അവയില്‍ പകുതിയിലേറെയും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന

യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനും വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സര്‍വ്വീസ് കമ്മീഷനുകളും മുഖേന നടത്തുന്ന നിയമന ശിപാര്‍ശകള്‍ കണക്കിലെടുക്കുമ്പോള്‍ അവയില്‍ പകുതിയിലേറെയും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേനയാണ് നടത്തുന്നത്. സുതാര്യമായും കാര്യക്ഷമതയോടെയും സമയബന്ധിതമായും നിയമനങ്ങള്‍ നടത്തുന്നതിലൂടെ രാജ്യത്തിന് തന്നെ മാതൃകയായ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനെതിരെ അപകീര്‍ത്തികരമായ ചില പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ കമ്മീഷന്‍ അതത് സമയം നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

2023 മുതല്‍ വാര്‍ഷിക പരീക്ഷാ കലണ്ടര്‍ മുന്‍കൂര്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ് നിയമന നടപടികള്‍ നടത്തി വരുന്നത്. ഇത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് മുന്‍കൂട്ടി തയ്യാറെടുപ്പ് നടത്താന്‍ സഹായകമായിട്ടുണ്ട്. പരീക്ഷ കഴിഞ്ഞാലുടന്‍ ഉത്തരസൂചിക പ്രസിദ്ധീകരിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ അവ കൂടി പരിശോധിച്ച് അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ മൂല്യ നിര്‍ണ്ണയം നടത്തുകയും ചെയ്തുവരുന്നു. റാങ്ക് പട്ടികകള്‍, നിയമന ശിപാര്‍ശകള്‍ എന്നിവയില്‍ പിശകുകള്‍ ഉണ്ടാകാതിരി ക്കാന്‍ കുറ്റമറ്റ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഒരു കലണ്ടര്‍ വര്‍ഷമുണ്ടാകുന്ന പ്രതീക്ഷിത ഒഴിവുകള്‍ ഉള്‍പ്പെടെ എല്ലാ ഒഴിവുകളും പി.എസ്.സി.ക്ക് മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യണമെന്ന കര്‍ശന നിര്‍ദ്ദേശം എല്ലാ നിയമനാധികാരികള്‍ക്കും നല്‍കിവരുന്നുണ്ട്. റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിലല്ല, മറിച്ച് ഒഴിവുകളുടെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടികകളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് നിയമന ശിപാര്‍ശകള്‍ നല്‍കുന്നത്. ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ എല്ലാ റാങ്ക് പട്ടികകളില്‍ നിന്നും പരമാവധി നിയമനം നടക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നുണ്ട്. ഒഴിവുണ്ടായിരുന്നിട്ടും പി.എസ്.സി.യില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യം നിലവിലില്ല.

കേരളാ പി.എസ്.സി.യുടെ പ്രവര്‍ത്തനം കുറ്റമറ്റ രീതി യിലും യാതൊരു ആശങ്കയ്ക്കും ഇടനല്‍കാത്ത തരത്തിലും തന്നെയാണ് നടന്നുവരുന്നത്. ഇക്കാര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര (അഡ്മിനിസ്ട്രേറ്റീവ് വിജിലന്‍സ്) വകുപ്പ് ആവശ്യമായ പരിശോധനകളും നടത്തിവരുന്നു.
 

കൂടുതൽ ലേഖനങ്ങൾ

ദേശീയ ആരോഗ്യമിഷൻ വഴി ആശമാർക്കായി ചെലവഴിച്ച തുകയിൽ 24% ഇടിവ്

ദേശീയ ആരോഗ്യമിഷൻ വഴി ആശമാർക്കായി ചെലവഴിച്ച തുകയിൽ 24% ഇടിവ് വന്നതായി സ. വി ശിവദാസൻ എംപിയുടെ രാജ്യസഭയിലെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകിയ കണക്കുകളിൽ നിന്നും വെളിവാകുന്നു. ആശകൾക്കായി ദേശീയ ആരോഗ്യ മിഷൻ വഴി 2024-25 ൽ ചെലവാക്കിയ തുക വെറും 2499 കോടി മാത്രമാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പോളിസി തയ്യാറാക്കുന്നു

സ. പി രാജീവ്

ജെനറേറ്റീവ് എ ഐ മേഖലയിൽ ഇന്ത്യയിലെ ആദ്യത്തെ ഇൻ്റർനാഷണൽ കോൺക്ലേവ് സംഘടിപ്പിച്ചത് കേരളമാണ്. ഐബിഎമ്മുമായി ചേർന്ന് നടത്തിയ ഈ പരിപാടി ആയിരുന്നു ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൻ്റെ ആദ്യ പ്രചരണപരിപാടി.

വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്ക് കൊള്ള; കേന്ദ്ര സര്‍ക്കാരിന്‍റെ ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

സ. പിണറായി വിജയൻ

ഹജ്ജ് തീര്‍ത്ഥാടകരില്‍ നിന്നും, ഉത്സവങ്ങൾക്കും അവധിക്കാലത്തും മറ്റും നാട്ടിലെത്തുന്ന പ്രവാസി കേരളീയരില്‍ നിന്നും വിമാനക്കമ്പനികള്‍ വന്‍ തുക ടിക്കറ്റ് നിരക്കായി ഈടാക്കി വരുന്നുണ്ട്.