Skip to main content

സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസിനോട് അനുബന്ധിച്ച് 'ഫെഡറലിസമാണ് ഇന്ത്യയുടെ കരുത്ത്' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസിനോട് അനുബന്ധിച്ച് 'ഫെഡറലിസമാണ് ഇന്ത്യയുടെ കരുത്ത്' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സഖാക്കൾ പ്രകാശ് കാരാട്ട്, പിണറായി വിജയൻ, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മന്ത്രി എം സി സുധാകർ എന്നിവർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഫെഡറലിസത്തിനു നേരെ ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ കടന്നാക്രമണമാണ് മോദി സർക്കാർ നടത്തുന്നത്. സംസ്ഥാനങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവും ധനപരവുമായ അവകാശങ്ങൾ പോലും അട്ടിമറിക്കപ്പെടുകയാണ്. ഭരണഘടനാപരമായി സംസ്ഥാനങ്ങളുടെ യൂണിയനാണ് ഇന്ത്യ, എന്നാൽ സംസ്ഥാനങ്ങളെ വിധേയത്വത്തിലേയ്ക്ക് തള്ളിയിടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സംസ്ഥാന വിരുദ്ധമായ കേന്ദ്ര സർക്കാരിന്റെ ഇത്തരം നീക്കൾക്കെതിരായ യോജിച്ച പോരാട്ട പ്രഖ്യാപനമായി സെമിനാർ മാറി.

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.