Skip to main content

സഖാവ് ഇഎംഎസിന്റെ നേതൃത്വത്തിൽ ഐക്യ കേരളത്തിന്റെ ആദ്യത്തെ മന്ത്രിസഭ അധികാരത്തിൽ വന്നിട്ട് 68 വർഷം

സഖാവ് ഇഎംഎസിന്റെ നേതൃത്വത്തിൽ ഐക്യ കേരളത്തിന്റെ ആദ്യത്തെ മന്ത്രിസഭ അധികാരത്തിൽ വന്നിട്ട് ഇന്നേക്ക് 68 വർഷം. 1957 ഏപ്രില്‍ അഞ്ചിനായിരുന്നു കമ്മ്യൂണിസ്റ്റ് പാർടി നേതൃത്വം നൽകിയ ആ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തത്. അധികാരമേറ്റ് ഒരാഴ്ചയ്ക്കകം തന്നെ കുടിയൊഴിപ്പിക്കൽ നിരോധന ഓർഡിനൻസ് നടപ്പിലാക്കിയ ഒന്നാം ഇഎംഎസ് സർക്കാർ ചുരുങ്ങിയ കാലം കൊണ്ട് ഭൂപരിഷ്കരണ ബില്ലും വിദ്യാഭ്യാസ ബില്ലുമുൾപ്പെടെയുള്ള വിപ്ലവകരമായ നിയമ നിർമ്മാണങ്ങളാണ് നടത്തിയത്.
ഇന്നു കേരളമനുഭവിക്കുന്ന സകല നേട്ടങ്ങളുടെയും ജനങ്ങൾക്ക് അനുഭവവേദ്യമായ അവകാശങ്ങളുടെയും അടിത്തറ ഒന്നാം ഇഎംഎസ് സർക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള ഇടപെടലുകളാണ്. ആ സർക്കാർ നൽകിയ ഉറച്ച അടിത്തറയിൽ നിന്നുമാണ് കേരളത്തിന്റെ വികസന ബദൽ ലോകത്തിന് മാതൃകയായി മാറിയതും. ഇഎംഎസ് സർക്കാർ കാട്ടിയ പാതയിലൂടെ തന്നെയാണ് ഇപ്പോൾ എൽഡിഎഫ് സർക്കാർ മുന്നോട്ടു പോവുന്നത്.
25 വര്‍ഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിലെ തന്നെ വികസിത മധ്യവരുമാന രാഷ്ട്രങ്ങള്‍ക്ക് സമാനമായി ഉയര്‍ത്താൻ ലക്ഷ്യമിട്ടുകൊണ്ടാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നത്. പൊതു വിദ്യാഭ്യാസവും പൊതുജനാരോഗ്യവും ലോക നിലവാരത്തിലേക്കുയരുകയാണ്.
കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റാനും വിജ്ഞാന സമൂഹമായി പരിവർത്തിപ്പിക്കാനുമുള്ള ഇടപെടലുകളാണ് നടത്തി വരുന്നത്.
വികസനകാര്യത്തിൽ ആരും പുറന്തള്ളപ്പെട്ടുപോവരുതെന്ന ഉറച്ച ബോധ്യമാണ് സർക്കാരിനുള്ളത്. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കപ്പെടുന്ന രാജ്യത്തെ ഏക സംസ്‌ഥാനമാണിന്ന് കേരളം. 2025 നവംബര്‍ 1 ഓടെ കേരളം അതിദരിദ്രരരില്ലാത്ത സംസ്ഥാനമായി മാറുകയാണ്. ലൈഫ് പദ്ധതിക്കു കീഴിൽ സർക്കാർ നിർമിച്ച വീടുകളുടെ എണ്ണം അഞ്ചു ലക്ഷത്തിലേക്കെത്തുകയുമാണ്. ഇങ്ങനെ സമഗ്രവും സർവതല സ്പർശിയുമായ ജനപക്ഷ വികസനമാണ് കേരളത്തിലിപ്പോൾ യഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നത്. നവ കേരളത്തിലേക്കുള്ള പ്രയാണത്തിൽ ഒന്നാം ഇഎംഎസ് സർക്കാരിന്റെ ഓർമ്മ നമുക്കു കരുത്തു പകരുക തന്നെ ചെയ്യും.
 

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.