Skip to main content

മോദി സര്‍ക്കാരിന് കീഴിൽ മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യ നേരിടുന്നത് കടുത്ത വെല്ലുവിളി

മോദി സര്‍ക്കാരിന് കീഴിൽ മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യ നേരിടുന്നത് കടുത്ത വെല്ലുവിളി. "റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡര്‍' സംഘടന പുറത്തുവിട്ട 180 രാജ്യങ്ങളുടെ ലോകമാധ്യമ സ്വാതന്ത്ര്യ സൂചികയിൽ നേപ്പാളിനും ശ്രീലങ്കയ്ക്കും ബം​ഗ്ലാദേശിനും പിന്നിലായി 151 -ാം സ്ഥാനത്താണ് ഇന്ത്യ. മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികള്‍ തുറന്നുകാട്ടി ലോക മാധ്യമസ്വാതന്ത്ര്യദിനം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആചരിച്ചു.

2014ൽ മോദി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതോടെ ഇന്ത്യന്‍ മാധ്യമങ്ങള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലായെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. മോദിയുടെ അടുത്ത സുഹൃത്തായ മുകേഷ് അംബാനിയുടെ റിലയന്‍സ് ​ഗ്രൂപ്പ് എഴുപതിലേറേ മാധ്യമ സ്ഥാപനങ്ങളുടെ ഉടമയാണ്. ​മോദിയുടെ മറ്റൊരു അടുത്ത സുഹൃത്ത് ​ഗൗതം അദാനി 2022ൽ എൻഡിടിവി സ്വന്തമാക്കിയത് ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങളിൽ ബഹുസ്വരതയുടെ അന്ത്യം സൂചിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ബിജെപി അനുകൂല അജൻഡകളുമായി ​"ഗോദി മീഡിയ' ശക്തിപ്രാപിക്കുന്നു. അധികാരത്തിലെത്തിയശേഷം വാര്‍ത്താസമ്മേളനം നടത്താന്‍ മോദി തയ്യാറായില്ല. പകരം തനിക്ക് അനുകൂല മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിമുഖങ്ങള്‍ നൽകി. ഒപ്പം നിൽക്കാത്തവരെ അതിരൂക്ഷമായി കൈകാര്യംചെയ്യുന്നു. ബിജെപി പിന്തുണയോടെ മാധ്യമ പ്രവര്‍ത്തകരെ വ്യാപകമായി അധിപക്ഷേപിക്കുകയാണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തി.

കഴി‍ഞ്ഞവര്‍ഷം ലോകത്താകെ 124 മാധ്യമപ്രവർത്തകർ ജോലിക്കിടെ കൊല്ലപ്പെട്ടെന്ന് കമ്മിറ്റി ടു പ്രൊട്ടക്‌ട്‌ ജേണലിസ്‌റ്റ്‌സ്‌ റിപ്പോർട്ട്‌. മൂന്നിൽ രണ്ടും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്‌തീൻ മാധ്യമ പ്രവർത്തകരാണ്‌. സുഡാൻ, പാകിസ്ഥാൻ, മ്യാൻമർ, മെക്‌സിക്കോ, സിറിയ, ഹെയ്‌തി എന്നിവിടങ്ങളിലും മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. 2024ല്‍ 361 മാധ്യമപ്രവർത്തകർ തടവിലാക്കപ്പെട്ടു. 67 പേരെ കാണാതായി. 2025ൽ ഇതുവരെ 15 പേരും കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിൽ അഴിമതി വെളിച്ചത്തുകൊണ്ടുവന്നതിന്‌ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രകറും ഇതിൽ ഉൾപ്പെടും.

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.