സഖാവ് കെ കെ കൃഷ്ണേട്ടൻ ഒഞ്ചിയത്തെ ധീര പോരാളി, ഏത് പ്രതിസന്ധിയിലും തളരാത്ത ഉൾക്കരുത്തിന്റെ പ്രതീകം. ഒഞ്ചിയം രക്തസാക്ഷികളുടെ പിന്തുടർച്ചക്കാരനായ വിപ്ലവകാരി. കള്ളക്കേസിൽപെടുത്തി വേട്ടയാടിയപ്പോഴും തളരാത്ത കർമ്മധീരൻ. കേസിന്റെ തുടർച്ചയിൽ ജയിലിൽ കഴിയുമ്പോഴാണ് രോഗബാധിതനായത്. ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടും രോഗത്തിൽ നിന്ന് മോചിതനായില്ല. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിരിക്കെ സഖാവ് നമ്മോട് വിടപറഞ്ഞു. സഖാവ് കെ കെ കൃഷ്ണേട്ടന്റെ ഉജ്വലസ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലി.
