ആറ് മണിക്കൂർ ജോലിക്കും ആറര രൂപ കൂലിക്കും വേണ്ടി നീണ്ടുരിൽ നടന്ന ഐതിഹാസികമായ കാർഷിക സമരത്തിലെ പോരാളി സ.കുഞ്ഞുമോൾ നാരായണൻ അന്തരിച്ചു. പുത്തൻ കരി പാടശേഖരത്ത് 1971 ഡിസംബർ 26 ന് ജന്മിമാരുടെ കഠാര കുത്തേറ്റ് മരണമടഞ്ഞ അനശ്വര രക്തസാക്ഷികൾ സഖാക്കൾ ആലി, വാവ, ഗോപി എന്നിവരോടൊപ്പം കുത്തേറ്റ ഏഴ് സ്ത്രീ തൊഴിലാളി സഖാക്കളിൽ ഒരാളായിരുന്നു സഖാവ് കുഞ്ഞുമോൾ നാരായണൻ. സഖാവിന്റെ വേർപാടിൽ ഏറെ വേദനാജനകമാണ്. ആദരാഞ്ജലി.
