Skip to main content

ആൾക്കൂട്ട വിചാരണക്കിരയായ, ഛത്തീസ്ഗഢിൽ അറസ്റ്റ് ചെയ്യപ്പെട്ട മലയാളിയായ കന്യാസ്ത്രീകളുടെ വീട് സന്ദർശിച്ചു

ആൾക്കൂട്ട വിചാരണക്കിരയായ, ഛത്തീസ്ഗഢിൽ അറസ്റ്റ് ചെയ്യപ്പെട്ട മലയാളിയായ കന്യാസ്ത്രീകളുടെ വീട് സന്ദർശിച്ചു. നിയമപരമായി സാധ്യമായ എല്ലാവഴികളും തേടുന്നുണ്ട്. മുഖ്യമന്ത്രി തന്നെ വിഷയത്തിൽ ഇടപെടുകയും ഞങ്ങൾ മന്ത്രിമാരെ തുടർ പ്രവർത്തനങ്ങൾക്കായി ചുമതലപ്പെടുത്തുകയും ചെയ്തു. കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഉറപ്പ് നൽകി. നമ്മുടെ രാജ്യത്തിന്റെ ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം കൂടിയാണിത്. ഈ സംഭവം ക്രിസ്ത്യൻ വിഷയമായി മാത്രം ഒതുക്കാൻ സാധിക്കുന്നതല്ല. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ പലപ്പോഴായി കേൾക്കുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് ഈ സംഭവവും. ജനാധിപത്യ വിശ്വാസികളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധവും ഉയർന്നുവരേണ്ടതുണ്ട്. മന്ത്രി ശ്രീ. റോഷി അഗസ്റ്റിനും ഒപ്പം ഉണ്ടായിരുന്നു.
 

കൂടുതൽ ലേഖനങ്ങൾ

മാറ്റത്തിന്റെ വില്ലുവണ്ടി മുന്നോട്ടേക്ക് തന്നെ ഉരുളുമെന്നും രാജ്യത്തെയാകെ പിന്നാക്കം വലിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കേരളം ഒന്നിച്ച് കോട്ടകെട്ടി എതിർക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം

സ. പി രാജീവ്

കേരളത്തിൽ നിലനിന്നിരുന്നുവെന്ന് പുതുതലമുറയ്ക്ക് വിശ്വസിക്കാൻ സാധിക്കുക പോലും ചെയ്യാത്ത ജാതീയ അനാചാരങ്ങൾക്കെതിരെ ഉജ്വലമായ സമരപോരാട്ടങ്ങൾ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ആഗസ്ത് 28.

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി

സ. ഒ ആർ കേളു

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി. നൂറ്റാണ്ടുകളായി അടിമത്തവും അസമത്വവും അനുഭവിച്ച് കഴിഞ്ഞ ജനസമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തി അവകാശബോധത്തിന്റെ സമരപാഠങ്ങൾ അദ്ദേഹം പഠിപ്പിച്ചു.

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.