ആഗസ്റ്റ് 19 സഖാവ് പി കൃഷ്ണപിള്ള ദിനത്തിൽ സഖാവ് അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സ. എളമരം കരീം, സ. സി എസ് സുജാത, പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. സജി ചെറിയാൻ, സിപിഐ സംസ്ഥാന സെക്രട്ടറി സ. ബിനോയ് വിശ്വം എന്നിവർ ഉൾപ്പെടെയുള്ളവർ പുഷ്പാർച്ചന നടത്തുകയും അനുസ്മരണ യോഗത്തിൽ സംസാരിക്കുകയും ചെയ്തു.
