മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും 30 ദിവസത്തിലേക്ക് ജയിലിൽ അടച്ചാൽ അവരെ പുറത്താക്കാനുള്ള ബിൽ , പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കാനുള്ള ആയുധമാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്.
കൊടും കുറ്റം ചെയ്ത വിവിധ പാർട്ടിയിലുള്ളവരെ യാതൊരു അന്വേഷണത്തിനും വിധേയമാക്കാതെ, അവരുടെ കുറ്റത്തിനെല്ലാം വലിയ രാഷ്ട്രീയ ഇളവുകൾ അനുവദിച്ച് ബിജെപി കൂടാരത്തിൽ എത്തിച്ച ചരിത്രം മറന്നുകൂടാത്തതാണ്.
